ഓപ്പറേഷന്‍ കുബേരയില്‍ ഇടപെടാനാകില്ല- ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th June 2014, 5:50 pm
[] കൊച്ചി: ഓപ്പറേഷന്‍ കുബേര എന്ന പേരില്‍ പണമിടപാട് സ്ഥാപനങ്ങളില്‍ പോലീസ് നടത്തുന്ന പരിശോധന തടയാന്‍ കഴിയില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ബ്ലേഡ് മാഫിയക്കെതിരായുള്ള ഓപ്പറേഷന്‍ കുബേര തുടരാമെന്നും അതില്‍ ഇടപെടാനാകില്ലെന്നും കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഓപ്പറേഷന്‍ കുബേരയുടെ പേരില്‍ പോലീസപം സര്‍ക്കാറും പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ഒരു പണമിടപാട് സ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പണമിടപാടുകാരുടെ സ്വാധീനമുള്ളതിനാല്‍ ഇപ്പോള്‍ തന്നെ പോലീസിന് വേണ്ടവധിം പരിശോധന നടത്താനാവുന്നില്ലെന്ന ആക്ഷേപമുള്ളതായി ഹൈകോടതി ചൂണ്ടിക്കാണിക്കുകയും ചെയ്തു.
അതേസമയം പരിശോധനകള്‍ നിയമവിധേയമായി നടത്തണമെന്ന് ചീഫ് ജസ്റ്റീസ് മഞ്ജുള ചെലൂര്‍ അദ്ധ്യക്ഷയായ ഡിവിഷന്‍ ബെഞ്ച് പോലീസിനോടും നിര്‍ദ്ദേശിച്ചു.
