കൊച്ചി: കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ ചോദ്യം ചെയ്ത് രജിസ്ട്രാര്‍ കെ.എന്‍. അനില്‍കുമാര്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ഈ ഹരജി പിന്‍വലിക്കുമെന്ന് രജിസ്ട്രാര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.

ഹരജി ഇന്ന് കോടതി പരിഗണിക്കാനിരിക്കവെ രജിസ്ട്രാറുടെ അഭിഭാഷകന്‍ ഹരജി പിന്‍വലിക്കണം എന്ന കാര്യം ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
വി.സിയാണ് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തതെങ്കിലും സിന്‍ഡിക്കേറ്റ് അദ്ദേഹത്തെ തിരിച്ചെടുത്തു എന്ന് രജിസ്ട്രാറുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കപ്പെട്ടതോടെ ഈ ഹരജിക്ക് പ്രസക്തിയില്ലെന്ന് രജിസ്ട്രാര്‍ കോടതിയെ അറിയിക്കുകയും തുടര്‍ന്ന് കോടതി ഹരജി പിന്‍വലിക്കാന്‍ അനുമതി നല്‍കുകയുമായിരുന്നു.
എന്നാല്‍ ഹരജി പരിഗണിക്കവെ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം കോടതിക്കെതിരെ ഒരു പോസ്റ്റിട്ടതടക്കമുള്ള വാദങ്ങളിലേക്ക് ഹൈക്കോടതി കടന്നു. ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പെട്ടു എന്ന് ഹരജി പരിഗണിച്ച ഡി.കെ. സിങ് പറഞ്ഞു. ഹൈക്കോടതിയിലെ ഹരജിക്കാരാനായ സിന്‍ഡിക്കേറ്റ് അംഗത്തിന് ഇത്തരമൊരു ഫേസ്ബുക്ക് പോസ്റ്റ് ഇടാന്‍ എങ്ങനെ ധൈര്യം വന്നുവെന്ന് ഹൈക്കോടതി ചോദിച്ചു.
Content Highlight: High Court allows Registrar to withdraw petition challenging suspension