ബാര്‍ വിഷയത്തില്‍ സുധീരനെ തിരുത്തില്ല: ഹൈക്കമാന്‍ഡ്
Daily News
ബാര്‍ വിഷയത്തില്‍ സുധീരനെ തിരുത്തില്ല: ഹൈക്കമാന്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th August 2014, 10:59 am

congress[]ന്യൂദല്‍ഹി: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെ തിരുത്തില്ലെന്ന് ഹൈക്കമാന്‍ഡ്. കെ.പി.സി.സിയുടെ അഭിപ്രായത്തിനെതിരായി ചിന്തിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി.

പ്രായോഗികതയുടെ പേരില്‍ ജനറല്‍ ബോഡിയുടെ അഭിപ്രായങ്ങള്‍ തള്ളുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാവും. ഭരണപരമായ വിഷയത്തിനും പാര്‍ട്ടി അഭിപ്രായത്തിനാണ്  പിന്തുണയെന്ന് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയെ അറിയിക്കും. വിഷയത്തില്‍ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ അഭിപ്രായം മാനിക്കാനും ഹൈക്കമാന്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

ബാര്‍ ലൈസന്‍സ് വിഷയത്തില്‍  ജനവികാരം പരിഗണിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനും യുപിഎ സര്‍ക്കാരിന്റെ അനുഭവമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം സുധീരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിഷയത്തില്‍ മുസ് ലീം ലീഗും കാത്തോലിക്ക സഭയും സുധീരന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.