സാള്‍ട്ട് മാംഗോ ട്രീ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര സംഗീത രംഗത്തേക്ക് കടന്നുവന്നയാളാണ് ഹിഷാം അബ്ദുള്‍ വഹാബ്. വിനീത് ശ്രീനീവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിലൂടെയാണ് ഹിഷാം ശ്രദ്ധേയനായത്. മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ഹൃദയത്തിലൂടെ ഹിഷാം സ്വന്തമാക്കി. ഹൃദയത്തിന് ശേഷം തെലുങ്കില്‍ മൂന്ന് സിനിമകള്‍ക്ക് ഹിഷാം സംഗീതം നല്‍കി.
ഈയടുത്ത് പുറത്ത് വന്ന കേരള ക്രൈം ഫയല്‍സ് സീരിസിന്റെ രണ്ടാം സീസണിന് ഹിഷാമാണ് സംഗീതം നല്‍കിയത്. സീരീസ് ഹിറ്റായതിന് പിന്നില്‍ ഹിഷാമിന്റെ സ്‌കോറിനുള്ള പങ്ക് ചെറുതല്ല. ഇപ്പോള്‍ പാട്ടിനോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
താന്‍ പുറത്ത് താമസിക്കുമ്പോഴും എ.ആര്‍. റഹ്‌മാന്റെയും വിദ്യാസാഗറിന്റെയുമൊക്കെ പാട്ടുകളാണ് കേട്ടിരുന്നതെന്ന് ഹിഷാം പറയുന്നു. ക്ലാസിക്കല്‍ മ്യൂസിക് ബേസ് ചെയ്തുള്ള പാട്ടുകള്‍ക്ക് ഇന്നും കേള്‍വിക്കാരുണ്ടെന്നും ‘മിന്നല്‍വള’ പോലെ കേള്‍ക്കാന്‍ ഇമ്പമുള്ള പാട്ടുകളൊക്കെ ഹിറ്റായതില്‍ കൈതപ്രത്തിന്റെ വരികള്‍ക്ക് വലിയ റോളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘മിന്നല്‍വള’ പോലെ കേള്‍ക്കാന്‍ ഇമ്പമുള്ള പാട്ടുകളൊക്കെ ഹിറ്റായില്ലേ. കൈതപ്രം സാറിന്റെ വരികള്‍ക്ക് അതില്‍ വലിയ റോളുണ്ട്. പൊതുവേ സിനിമകളില്‍ പാട്ടുകള്‍ കുറയുന്ന സ്ഥിതിയുണ്ട്. പാട്ടിന് പ്രാധാന്യമുള്ള സിനിമകളും സ്‌ക്രിപ്റ്റും വരണം. ക്ലാസിക്കല്‍ ബേസിലുള്ള പാട്ടുകള്‍ ചെയ്യാനും ആഗ്രഹമുണ്ട്,’ഹിഷാം പറയുന്നു.
Content Highlight: Hesham abdul wahab talks about his love for singing