ഹീറോ സ്പ്ലന്ററിന് 25ാം ബെര്‍ത്ത് ഡേ; സമ്മാനമായി പ്രത്യേക എഡിഷന്‍
New Release
ഹീറോ സ്പ്ലന്ററിന് 25ാം ബെര്‍ത്ത് ഡേ; സമ്മാനമായി പ്രത്യേക എഡിഷന്‍
ന്യൂസ് ഡെസ്‌ക്
Friday, 24th May 2019, 11:47 am

ഹീറോമോട്ടോകോര്‍പിന്റെ എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ ബൈക്കായ സ്‌പ്ലെന്റര്‍ പുറത്തിറങ്ങി കാല്‍ നൂറ്റാണ്ട് പിന്നിടുകയാണ്. 25ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സ്പ്ലന്ററിന്റെ പ്രത്യേക എഡിഷന്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.
പ്രത്യേകതകള്‍
56000 രൂപയാണ് ഇതിന്റെ വില. സ്പ്ലന്റര്‍ പ്ലസിന്റെ വകഭേദത്തെ അടിസ്ഥാനമാക്കിയാണ് നിര്‍മാണം. ബ്ലാക്ക് വിത്ത് പര്‍പ്പിള്‍,കാന്റി ബ്ലേസിങ് റെഡ്,ഹെവി ഗ്രെയ് വിത്ത് ഗ്രീന്‍, ബ്ലാക്ക് വിത്ത് സില്‍വര്‍,ക്ലൗഡ് സില്‍വര്‍ നിറങ്ങളില്‍ ഹീറോ സ്പ്ലന്റര്‍ പ്ലസ് ലഭിക്കും.ഗ്രാഫിക്‌സ്,ബ്ലാക് അലോയ് വീലുകള്‍,യുഎസ്ബി ചാര്‍ജര്‍,ബ്ലാക്ക് പെയിന്റഡ് എഞ്ചിന്‍ എന്നിവയും പ്രത്യേകതയാണ്. 25ാം വാര്‍ഷിക സ്‌പെഷ്യല്‍ എഡിഷന്‍ എന്ന സ്റ്റിക്കറോടുകൂടിയാണിവന്‍ പുറത്തിറങ്ങുന്നത്.