ഹീറോയുടെ ഡെസ്റ്റിനി 125 ഒക്ടോബര്‍ 22ന് വിപണിയിലെത്തും
Hero
ഹീറോയുടെ ഡെസ്റ്റിനി 125 ഒക്ടോബര്‍ 22ന് വിപണിയിലെത്തും
ന്യൂസ് ഡെസ്‌ക്
Friday, 19th October 2018, 11:21 pm

പുതിയ ഡെസ്റ്റിനി 125 മോഡലുമായി ഹീറോ. ഒക്ടോബര്‍ 22ന് ഡെസ്റ്റിനി 125 വിപണിയിലെത്തും. 2018 ഓട്ടോ എക്സ്പോയില്‍ ഡ്യൂവറ്റ് 125 എന്ന പേരില്‍ ഹീറോ അനാവരണം ചെയ്ത സ്‌കൂട്ടറാണ് ഡെസ്റ്റിനിയായി വില്‍പനയ്ക്കു വരിക. 24.6 സി.സി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ഹീറോ ഡെസ്റ്റിനി 125ല്‍.

എഞ്ചിന് 8.7 bhp കരുത്തും 10.2 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. സ്റ്റോപ് ആന്‍ഡ് സ്റ്റാര്‍ട്ട് i3S ടെക്‌നോളജിയും ഹീറോ ഡെസ്റ്റിനിയുടെ പ്രത്യേകതയാണ്. സി.വി.ടി ഗിയര്‍ബോക്‌സ് മുഖേന എഞ്ചിന്‍ കരുത്ത് പിന്‍ ചക്രത്തിലെത്തും.

ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എല്‍.ഇ.ഡി ടെയില്‍ലൈറ്റ്, ബോഡി നിറമുള്ള മിററുകള്‍, മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ട്, ബൂട്ട് ലൈറ്റ് എന്നിങ്ങനെ നീളും സ്‌കൂട്ടറിലെ മറ്റു വിശേഷങ്ങള്‍. സീറ്റ് തുറക്കാതെ തന്നെ സ്‌കൂട്ടറില്‍ ഇന്ധനം നിറയ്ക്കാന്‍ കഴിയും.


ബൂട്ട് ലൈറ്റും മോഡലിന്റെ സവിശേഷതയാണ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറുകളും സ്‌കൂട്ടറില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. ബ്രേക്കിംഗിന് വേണ്ടി ഇരുടയറുകളിലും ഡ്രം യൂണിറ്റാണ് ഒരുങ്ങുന്നത്. ടയറുകള്‍ ട്യൂബ്ലെസാണ്.

ഏകദേശം 62,000 രൂപ ഹീറോ ഡെസ്റ്റിനി 125ന് വിപണിയില്‍ വില പ്രതീക്ഷിക്കാം. ഹോണ്ട ഗ്രാസിയ, ടി.വി.എസ് എന്‍ടോര്‍ഖ് 125, സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്, അപ്രീലിയ SR125, ഹോണ്ട ആക്ടിവ 125 സ്‌കൂട്ടറുകളോടാണ് ഹീറോ ഡെസ്റ്റിനി 125 മത്സരിക്കുക.