സംസ്ഥാനത്ത് കനത്തമഴയില്‍ മരണം രണ്ടായി; ശനിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്
kerala nurse
സംസ്ഥാനത്ത് കനത്തമഴയില്‍ മരണം രണ്ടായി; ശനിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th July 2018, 8:10 am

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും മഴ ശക്തി കുറയാതെ തുടരുന്നത് കനത്ത നാശനഷ്ടങ്ങള്‍ക്ക് കാരണമാകുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ രണ്ട് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പെരിന്തല്‍മണ്ണയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസുകാരനും, കഴക്കൂട്ടത്തില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയുമാണ് മരിച്ചത്. കാലവര്‍ഷം ശക്തമായപ്പോള്‍ സംസ്ഥാനത്ത് മൂന്ന് വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. 36 വീടുകള്‍ ഭാഗികമായി തകര്‍ന്നു.


ALSO READ: ഫോര്‍മാലിന്‍ മത്സ്യവില്‍പ്പന വ്യാപകം; അന്യ സംസ്ഥാന മത്സ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ആസാം


വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തും, അറബി കടലിന്റെ വടക്കു ഭാഗത്തും മത്സ്യബന്ധനത്തിന് പോകരുത് എന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് എറണാകുളം ജില്ലയിലെ പിറവത്തായിരുന്നു. ഇവിടെ 16 സെന്റീമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ വയനാട് വൈത്തിരിയില്‍ 15 സെന്റീ മീറ്ററഉം, കോട്ടയം ജില്ലയിലെ കോഴ, വൈക്കം എന്നിവിടങ്ങളില്‍ 13 സെന്റീമീറ്ററും മഴ ലഭിച്ചു.