രണ്ട് ദിവസം ശക്തമായ മഴയും ഇടിമിന്നലും; സംസ്ഥാനത്ത് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
Kerala News
രണ്ട് ദിവസം ശക്തമായ മഴയും ഇടിമിന്നലും; സംസ്ഥാനത്ത് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th December 2020, 7:53 am

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയില്ലെങ്കിലും സംസ്ഥാനത്ത് ജാഗ്രത തുടരാന്‍ നിര്‍ദേശം. മാന്നാര്‍ ഉള്‍ക്കടലില്‍ തുടരുന്ന ബുറെവിയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ബുറെവി ന്യൂനമര്‍ദമായി തുടരുന്നതിനാല്‍ സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കൂടി ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

നാല് ജില്ലകളില്‍ നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കനത്ത ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. മഴയും ഇടിമിന്നലും ശക്തമായി തുടരുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനുള്ള നിരോധനം തുടരും.

ബുറെവിയില്‍ നാശനഷ്ടങ്ങള്‍ നേരിടേണ്ടി വന്ന തമിഴ്‌നാടിലെ തെക്കന്‍ ജില്ലകളിലും കാവേരി തീരമേഖലയിലും മഴ തുടരുന്നുണ്ട്. ഒറ്റപ്പെട്ട കനത്ത മഴയും ഇടവിട്ടുണ്ടാകുന്നുണ്ട്. തമിഴ്‌നാട്ടില്‍ ബുറെവിയില്‍ മരിച്ചവരുടെ എണ്ണം 19 ആയി.

മാന്നാര്‍ ഉള്‍ക്കടിലില്‍ ബുറെവി ന്യൂനമര്‍ദമായി തുടരുന്നതിനാല്‍ പുതുച്ചേരിയിലും ജാഗ്രതി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. തീരമേഖലകളില്‍ നിന്ന് ഒന്നര ലക്ഷത്തിലേറെ പേരെ ക്യാംപുകളിലേക്കും മറ്റു കേന്ദ്രങ്ങളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Heavy rainfall and lightening warning in Kerala, Red alert in 4 districts, Kerala Weather updates