കോന്നിയില്‍ കനത്ത മഴ; പലയിടങ്ങളും വെള്ളത്തിനടിയില്‍; പോളിംഗിനെ ബാധിക്കുന്നു
KERALA BYPOLL
കോന്നിയില്‍ കനത്ത മഴ; പലയിടങ്ങളും വെള്ളത്തിനടിയില്‍; പോളിംഗിനെ ബാധിക്കുന്നു
ന്യൂസ് ഡെസ്‌ക്
Monday, 21st October 2019, 11:08 am

കോന്നി: കനത്ത മഴയെ തുടര്‍ന്ന് കോന്നിയിലെ പലയിടങ്ങളും വെള്ളത്തിനടിയിലായി. റോഡുകള്‍ വെള്ളത്തിനടിയിലായതോടെ ഗതാഗതം വലിയ തോതില്‍ തടസപ്പെട്ടിട്ടുണ്ട്.

മഴയും ഗതാഗത തടസവും പോളിംഗിനെയും സാരമായി ബാധിക്കുന്നുണ്ട്. ആളുകള്‍ പോളിംഗ് ബൂത്തുകളിലേക്കെത്തുന്നത് കുറവാണ്.

സംസ്ഥാനത്തെ മഴയ്ക്ക് പെട്ടെന്ന് ശമനമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.നാലു ദിവസം കൂടി കനത്ത മഴ തുടരും. പോളിംഗ് തുടരുന്ന അഞ്ചിടങ്ങളിലും കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിലവില്‍ മഞ്ചേശ്വരം ഒഴിച്ച് നാലു മണ്ഡലങ്ങളിലും കനത്ത് മഴ തുടരുകയാണ്. മഞ്ചേശ്വരത്ത് മാത്രമാണ് കനത്ത പോളിംഗ് നടക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വോട്ടെടുപ്പ് മാറ്റിവെക്കേണ്ടി വരുമോ എന്ന സാഹചര്യം നോക്കി വരികയാണെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ നേരത്തേ അറിയിച്ചിരുന്നു.