തുലാവര്‍ഷം കനത്തു; അമ്പൂരിയില്‍ ഉരുള്‍പൊട്ടി; തുഷാരഗിരിയില്‍ താല്‍ക്കാലിക പാലം ഒലിച്ചുപോയി ; സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം
Heavy Rain
തുലാവര്‍ഷം കനത്തു; അമ്പൂരിയില്‍ ഉരുള്‍പൊട്ടി; തുഷാരഗിരിയില്‍ താല്‍ക്കാലിക പാലം ഒലിച്ചുപോയി ; സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th October 2019, 9:33 pm

കോഴിക്കോട്: സംസ്ഥാനത്ത് തുലാവര്‍ഷം കനത്തു. കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് അമ്പൂരി തൊടുമലയില്‍ ഉരുള്‍പൊട്ടി. വൈകീട്ട് നാലുമണിയോടെയാണ് തൊടുമല ഓറഞ്ചുകാട്ടില്‍ ഉരുള്‍പൊട്ടിയത്.

ആളപായമില്ലെന്നാണ് വിവരം. എന്നാല്‍ മലവെള്ളപ്പാച്ചിലില്‍ നിരവധി കൃഷിനാശമുണ്ടായി. സംസ്ഥാനത്ത് ഇന്നും നാളെയും എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച കാസര്‍ക്കോട് ഒഴികെയുള്ള എല്ലാ ജില്ലയിലും യെല്ലോ അലര്‍ട്ടുണ്ട്. തിങ്കളാഴ്ച തെക്കന്‍ ജില്ലകളിലും വയനാട്ടിലും മാത്രമാണ് മുന്നറിപ്പുള്ളത്.

കനത്ത മഴയില്‍ കോഴിക്കോട് ജില്ലയുടെ മലയോര ഭാഗത്ത് കനത്തമഴ തുടരുകയാണ്. തുഷാരഗിരി പോത്തുണ്ടിയില്‍ നിര്‍മ്മിച്ച താല്‍ക്കാലിക പാലം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന പാലത്തിന് പകരം രണ്ടുമാസം മുന്‍പാണ് ഒന്‍പതുലക്ഷം രൂപ ചെലവില്‍ താല്‍ക്കാലിക പാലം നിര്‍മിച്ചത്. മേഖലയിലെ റോഡുകള്‍ക്കും കേടുപാടുണ്ട്.

കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരമേഖലയില്‍ ഇന്ന് അന്‍പത്തിയഞ്ചു വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ ചില പ്രദേശങ്ങളിള്‍ ശക്തമായ ഇടിമിന്നലിനു സാധ്യതയെന്ന് മുന്നറിയിപ്പ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

heavy rain in kerala land slide yellow alert

DoolNews Video