വി.എസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; ശരീരം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി
Kerala News
വി.എസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; ശരീരം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th October 2019, 11:52 pm

തിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.

നെഞ്ചില്‍ അണുബാധയുണ്ടെങ്കിലും വി.എസിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. തലച്ചോറിലെ നേരിയ രക്തസ്രാവത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ശ്രീചിത്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ന്യൂറോളജി, ന്യൂറോ സര്‍ജറി, അനസ്തേഷ്യ വിഭാഗങ്ങളിലെ വിദഗ്ധസംഘമടങ്ങുന്ന ഡോക്ടര്‍മാരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ് അദ്ദേഹം. ആരോഗ്യനില തൃപ്തികരമാണ്.

അതേസമയം, സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീചിത്രയിലെ ജീവനക്കാര്‍ക്കും നിയന്ത്രണമുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശ്വാസതടസ്സവും പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളും കണ്ടതിനെത്തുടര്‍ന്ന് വി.എസിനെ പട്ടം എസ്.യു.ടി റോയല്‍ ആശുപത്രി ഐ.സി.യുവിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി ശ്രീചിത്രയിലേക്ക് മാറ്റുകയായിരുന്നു.