വര്‍ഗീയത കാലങ്ങളായി അമേരിക്കയെ വിഴുങ്ങുന്ന വിഷമാണ്; ഏഷ്യന്‍-അമേരിക്കക്കാര്‍ക്കെതിരെയുള്ള വിവേചനത്തില്‍ ബൈഡന്‍
World News
വര്‍ഗീയത കാലങ്ങളായി അമേരിക്കയെ വിഴുങ്ങുന്ന വിഷമാണ്; ഏഷ്യന്‍-അമേരിക്കക്കാര്‍ക്കെതിരെയുള്ള വിവേചനത്തില്‍ ബൈഡന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th March 2021, 8:38 am

 

അറ്റ്‌ലാന്‍ഡ: ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്കെതിരെ അമേരിക്കയില്‍ വിവേചനം ഉണ്ടെന്ന് തുറന്ന് പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

അമേരിക്കയില്‍ മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് യുവാവ് നടത്തിയ വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബൈഡന്‍ വംശീയതയെ വിമര്‍ശിച്ച് വീണ്ടും രംഗത്തെത്തിയത്.

ജോര്‍ജിയയിലെ ഏഷ്യന്‍-അമേരിക്കന്‍ സമൂഹത്തിലെ നേതാക്കളുമായും ബൈഡന്‍ കൂടിക്കാഴ്ച നടത്തി. വംശീയത അമേരിക്കയെ കാലങ്ങളായി വേട്ടയാടുന്ന വൃത്തികെട്ട വിഷമാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

അറ്റ്‌ലാന്‍ഡയിലെ എമോറി സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗത്തിലാണ് ബൈഡന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. വര്‍ഗീയതയ്ക്കും അക്രമത്തിനുമെതിരെ അമേരിക്ക നിശബ്ദമായിക്കൂടാ എന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് റോബര്‍ട്ട് ആരോണ്‍ ലോംഗ് എന്ന 22 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മസാജ് പാര്‍ലറുകളില്‍ തോക്കുമായെത്തിയ യുവാവ് മുന്നില്‍കണ്ടവരെ വെടിവെക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ സ്ത്രീകളാണ്.

അറ്റ്‌ലാന്‍ഡ വെടിവെപ്പിനെയും അമേരിക്കയിലെ വംശീയതയേയും വിമര്‍ശിച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസും മുന്നോട്ടു വന്നിരുന്നു. അമേരിക്കയില്‍ വംശീയതയും സെക്‌സിസവുമുണ്ട് എന്നായിരുന്നു കമല ഹാരിസ് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Have To Speak Out, And Act”: Biden On Violence Against Asian-Americans