അനീതിക്കെതിരെ പോരാടാനാണ് പ്രിയങ്കയേയും സിന്ധ്യയേയും ഉത്തര്‍പ്രദേശില്‍ നിയമിച്ചത്: രാഹുല്‍ ഗാന്ധി
national news
അനീതിക്കെതിരെ പോരാടാനാണ് പ്രിയങ്കയേയും സിന്ധ്യയേയും ഉത്തര്‍പ്രദേശില്‍ നിയമിച്ചത്: രാഹുല്‍ ഗാന്ധി
ന്യൂസ് ഡെസ്‌ക്
Monday, 11th February 2019, 5:48 pm

ലക്‌നൗ: സംസ്ഥാനത്തെ അനീതിയ്‌ക്കെതിരെ പോരാടാനാണ് ജ്യോതിരാദിത്യ സിന്ധ്യയേയും പ്രിയങ്ക ഗാന്ധിയേയും യു.പിയുടെ ചുമതലയേല്‍പ്പിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇരുവരും സ്ഥാനമേറ്റടുക്കുന്നതിനോടനുബന്ധിച്ച് നടത്തിയ റോഡ് ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഉത്തര്‍പ്രദേശിന്റെ കിഴക്ക്, പടിഞ്ഞാറ് പ്രവിശ്യകളിലേക്ക് പ്രിയങ്ക ഗാന്ധിയേയും ജ്യോതിരാദിത്യ സിന്ധ്യയേയും നിയമിച്ചത് ഞാനാണ്. സംസ്ഥാനത്തെ അനീതിയ്‌ക്കെതിരെ പോരാടണമെന്ന് ഇരുവരോടും വ്യക്തമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.”

ALSO READ: ഷുക്കൂര്‍ വധക്കേസ്: പി. ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി

സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുന്നതു വരെ തങ്ങള്‍ക്ക് വിശ്രമമില്ലെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാരായിരിക്കും അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എയര്‍പോര്‍ട്ടില്‍ നിന്ന് യു.പി.സി.സി ആസ്ഥാനത്തേക്കാണ് റോഡ്‌ഷോ സംഘടിപ്പിക്കുന്നത്.

പ്രിയങ്ക ഏറ്റെടുത്തിട്ടുള്ള 42 മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാണസിയും യോഗി ആദിത്യനാഥിന്റെ ശക്തി കേന്ദ്രമായ ഗോരഖ്പുരും ഉള്‍പ്പെടുന്നു.

WATCH THIS VIDEO: