നീല ജേഴ്‌സിയണിഞ്ഞ് ഈഡന്‍ ഗാര്‍ഡനില്‍ അനുഷ്‌ക ശര്‍മ്മ; സ്‌ക്രീനില്‍ അവതരിപ്പിക്കുന്നത് ഈ താരത്തെയോ?
Indian Cinema
നീല ജേഴ്‌സിയണിഞ്ഞ് ഈഡന്‍ ഗാര്‍ഡനില്‍ അനുഷ്‌ക ശര്‍മ്മ; സ്‌ക്രീനില്‍ അവതരിപ്പിക്കുന്നത് ഈ താരത്തെയോ?
ന്യൂസ് ഡെസ്‌ക്
Tuesday, 14th January 2020, 5:20 pm

മുംബെെ: മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ജൂലന്‍ ഗോസാമിയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ അനുഷ്‌ക ശര്‍മ്മ നായികയാകുമെന്ന് റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നീല ജേഴ്‌സിയണിഞ്ഞ് അനുഷ്‌ക ജൂലന്‍ ഗോസാമിയോടൊപ്പം ഈഡന്‍ ഗാര്‍ഡനിലൂടെ നടന്നു വരുന്ന ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചിത്രത്തിന്റെ ടീസര്‍ ഷൂട്ടിങ്ങിനായാണ് ജൂലനും, അനുഷ്‌കയും ഈഡന്‍ ഗാര്‍ഡനിലെ ഗ്രൗണ്ടിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള ക്രിക്കറ്റ് താരമായ ജൂലന്റെ ജന്മനാടിന്റെ പേര് തന്നെയാണ് ചിത്രത്തിനെന്നാണ് സൂചന.

2019ല്‍ പുറത്തിറങ്ങിയ സീറോയാണ് അനുഷ്‌ക ശര്‍മ്മ അവസാനമായി അഭിനയിച്ച ബോളിവുഡ് ചിത്രം.