എഡിറ്റര്‍
എഡിറ്റര്‍
അമിത് ഷാ ജാതകം നോക്കാനും തുടങ്ങിയോ; 50 വര്‍ഷം വരെ ബി.ജെ.പി അധികാരത്തിലിരിക്കുമെന്ന പ്രവചനത്തെ കണക്കിന് പരിഹസിച്ച് ശരദ് പവാര്‍
എഡിറ്റര്‍
Monday 21st August 2017 1:39pm

ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കണക്കിന് പരിഹസിച്ച് എന്‍.സി.പി തലവന്‍ ശരദ് പവാര്‍. കുറഞ്ഞത് 50 വര്‍ഷമെങ്കിലും ബി.ജെ.പി അധികാരത്തിലിക്കുമെന്ന അമിത് ഷായുടെ പ്രസ്താവനക്കെതിരെയായിരുന്നു ശരദ് പവാര്‍ രംഗത്തെത്തിയത്.

ജാതക പരിശോധന സേവനവും അമിത് ഷാ ആരംഭിച്ചോ എന്നായിരുന്നു വിഷയത്തില്‍ ശരദ് യാദവിന്റെ ചോദ്യം.


Dont Miss ലഘുലേഖ വിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകരെ സ്റ്റേഷന് മുന്നില്‍ സംഘപരിവാറുകാര്‍ മര്‍ദ്ദിച്ച സംഭവം; യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍


ജ്യോതിഷശാസ്ത്ര സേവനവും അമിത് ഷാ തുടങ്ങിയെന്ന് വേണം ഇതിലൂടെ മനസിലാക്കാന്‍. എന്നുമുതലാണ് അദ്ദേഹം ഈ ബിസിനസ് തുടങ്ങിയത്.? ഒരു പാര്‍ട്ടി എത്ര നാള്‍ അധികാരത്തിലിരിക്കണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. അല്ലാതെ രാഷ്ട്രീയക്കാരല്ല – ശരദ് പവാര്‍ പറഞ്ഞു. ക്വാലാലംപൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭോപ്പാലില്‍ നടത്തിയ പരിപാടിക്കിടെയായിരുന്നു ബി.ജെ.പി അധികാരത്തിലെത്തിയത് അഞ്ചോ പത്തോ വര്‍ഷത്തേക്കല്ലെന്നും കുറഞ്ഞത് 50 വര്‍ഷമെങ്കിലും അധികാരത്തില്‍ തുടരുമെന്നും അമിത് ഷാ പ്രവചിച്ചിച്ചത്. രാജ്യത്ത് മാറ്റം സൃഷ്ടിക്കാന്‍ ഇത് ആവശ്യമാണെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

പാര്‍ട്ടി പതാക ഇല്ലാത്ത ഒരു സ്ഥലം പോലും രാജ്യത്ത് ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും ഇത് ഭാവിയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

Advertisement