എഡിറ്റര്‍
എഡിറ്റര്‍
പ്രതിഷേധിക്കാനുള്ള പൗരന്റെ മൗലികാവകാശം; ഹര്‍ത്താല്‍ നിരോധിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി
എഡിറ്റര്‍
Friday 31st March 2017 2:03pm

ന്യൂദല്‍ഹി: ഹര്‍ത്താല്‍ നിരോധിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. പ്രതിഷേധിക്കാനുള്ള അവകാശം മനുഷ്യന്റെ മൗലികാവകാശമാണെന്നും അതിനാല്‍ ഹര്‍ത്താല്‍ നിരോധിക്കാന്‍ സാധിക്കില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി.

ഹര്‍ത്താല്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയിന്മേലാണ് കോടതിയുടെ തീരുമാനം. ഹര്‍ത്താലിന്റെ ഭാഗമായി പൊതു മുതല്‍ നശിപ്പിക്കുന്നുവെന്നും ജനജീവിതത്തെ ബാധിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്.

കേരളത്തില്‍ ഇന്ന് ബി.എം.എസ് ഒഴികെയുള്ള മോട്ടോര്‍ വാഹന തൊഴിലാളികളുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന പണിമുടക്ക് നടക്കുന്ന സാഹചര്യത്തിലാണ് ഈ വിധി എന്നതും ശ്രദ്ധേയമാണ്.

Advertisement