ബുണ്ടസ് ലീഗയില്‍ നൂറ് ഗോള്‍ കോണ്‍ട്രിബ്യൂഷനുമായി ബയേണ്‍ മ്യൂണിക് സൂപ്പര്‍ താരം ഹാരി കെയ്ന്‍. കഴിഞ്ഞ മാച്ച് ഡേയില്‍ ഹൈഡന്‍ഹൈമിനെതിരെ നടന്ന മത്സരത്തില്‍ ഗോള്‍ കണ്ടെത്തിയതോടെയാണ് ഹാരി കെയ്ന്‍ ബുണ്ടസ് ലീഗയില്‍ നൂറ് ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ പൂര്‍ത്തിയാക്കിയത്.
81 തവണ ഗോളടിച്ച താരം 19 തവണ സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിക്കുകയും ചെയ്തു.
ഇതോടെ ഒരു ചരിത്ര നേട്ടത്തിലും ഹാരി കെയ്ന്‍ ഒന്നാമതായി ഇടം കണ്ടെത്തി. ബുണ്ടസ് ലീഗയില്‍ ഏറ്റവും വേഗത്തില്‍ നൂറ് ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ പൂര്‍ത്തിയാക്കുന്ന ബയേണ്‍ താരമെന്ന നേട്ടമാണ് ഹാരി കെയ്ന്‍ സ്വന്തമാക്കിയത്.
കളത്തിലിറങ്ങിയ 78ാം മത്സരത്തിലാണ് ഹാരി കെയ്ന്‍ നൂറ് ഗോള്‍ കോണ്‍ട്രിബ്യൂഷനെന്ന നേട്ടത്തിലെത്തിയത്. ഡച്ച് ഇതിഹാസം ആര്യന്‍ റോബനെ മറികടന്നുകൊണ്ടാണ് കെയ്ന്‍ ഈ റെക്കോഡ് സ്വന്തമാക്കിയത്.
റോബനെക്കാള്‍ 41 മത്സരം കുറവ് കളിച്ചാണ് കെയ്ന്‍ ഗോളടിച്ചും ഗോളടിപ്പിച്ചും നൂറ് എന്ന മാന്ത്രിക സംഖ്യ പൂര്‍ത്തിയാക്കിയത് എന്നതും ശ്രദ്ധേയമാണ്.
ആര്യന്‍ റോബന്‍. Photo: Bundesliga
ബയേണ്‍ മ്യൂണിക്കിനായി ബുണ്ടസ് ലീഗയില്‍ ഏറ്റവും വേഗത്തില്‍ നൂറ് ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ പൂര്‍ത്തിയാക്കുന്ന താരം
(താരം – മത്സരം എന്നീ ക്രമത്തില്‍)
ഹാരി കെയ്ന്‍ – 78
ആര്യന്‍ റോബന്‍ – 119
പിയറി എറിക് ഒബാമയാങ് – 127
റോബര്‍ട്ട് ലെവന്‍ഡോസ്‌കി – 138
ഫ്രാങ്ക് റിബറി – 148
ആന്ദ്രെ ക്രമാരിച്ച് – 148
ഈ സീസണിലും ഗോള്‍ വേട്ടയില്‍ ഹാരി കെയ്ന്‍ തന്റെ കുതിപ്പ് തുടരുകയാണ്. 15 മത്സരത്തില്‍ നിന്നും 19 ഗോളുകളാണ് ബവാരിയന്‍സിന്റെ ഇംഗ്ലീഷ് ഗോളടിയന്ത്രം അടിച്ചുകൂട്ടിയത്.