2026 പാകിസ്ഥാന് ട്രൈനേഷന്‍ സീരിസില്‍ ശ്രീലങ്കയ്ക്കെതിരെ ഇരട്ട സെഞ്ച്വറിയുമായി ഇംഗ്ലണ്ട് നായകന് ഹാരി ബ്രൂക്ക്. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 116 പന്ത് നേരിട്ട് 202 റണ്‍സാണ് ബ്രൂക്ക് സ്വന്തമാക്കിയത്.
21 ഫോറും പത്ത് സിക്സറും അടക്കം 174.14 സ്ട്രൈക് റേറ്റിലാണ് താരം സ്കോര്‍ ചെയ്തത്. ഏകദിനത്തില്‍ ഒരു ഇംഗ്ലീഷ് താരത്തിന്റെ ആദ്യ ഇരട്ട സെഞ്ച്വറി കൂടിയാണിത്.
WOW! 🤯 Harry Brook, that was sensational. https://t.co/F7A5t0g5P5
— England Cricket (@englandcricket) October 22, 2026
ഈ ഇന്നിങ്സിന് പിന്നാലെ ഒരു ചരിത്ര നേട്ടത്തിലും ബ്രൂക്ക് ഇടം പിടിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയും ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും ടി-20യില്‍ സെഞ്ച്വറിയും നേടുന്ന താരമെന്ന റെക്കോഡിലേക്കാണ് ബ്രൂക്ക് കാലെടുത്ത് വെച്ചത്.
ഇതുവരെ ക്രിസ് ഗെയ്ലിന് മാത്രം സ്വന്തമായിരുന്ന റെക്കോഡിലാണ് ഇപ്പോള്‍ ബ്രൂക്കും ഇടം പിടിച്ചിരിക്കുന്നത്.

2024ല്‍ പാകിസ്ഥാനെതിരെയായിരുന്നു ബ്രൂക്ക് ടെസ്റ്റ് ഫോര്‍മാറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ചത്. വിരേന്ദര്‍ സേവാഗ് പാകിസ്ഥാനെതിരെ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ അതേ മുള്‍ട്ടാനില്‍ വെച്ച് തന്നെയായിരുന്നു ബ്രൂക്കിന്റെയും നേട്ടം.
418 മിനിട്ടുകള്‍ കളത്തില്‍ തുടര്‍ന്ന് 322 പന്തില്‍ നിന്നും 317 റണ്‍സാണ് താരം നേടിയത്. ബ്രൂക്കിന്റെ കരുത്തില്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 823 റണ്‍സ് നേടുകയും ഇന്നിങ്സിനും 47 റണ്‍സിനും വിജയം സ്വന്തമാക്കുകയും ചെയ്തിരു.

ഈ വര്‍ഷമാണ് ടി-20യില്‍ താരം രണ്ട് സെഞ്ച്വറികളും നേടിയത്. ഫെബ്രുവരി 24ന് പല്ലേക്കലെയില്‍ പാകിസ്ഥാനെതിരെ 100 റണ്‍സ് നേടിയ താരം സെപ്റ്റംബര്‍ 15ന് സതാംപ്ടണില്‍ ശ്രീലങ്കയ്ക്കെതിരെ പുറത്താകാതെ 114 റണ്‍സും നേടി.
അതേസമയം, മത്സരത്തില്‍ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സ് നേടി. ബ്രൂക്കിന് പുറമെ ജോ റൂട്ട്, വില്‍ ജാക്സ്, ടോം ബാന്റണ് എന്നിവര്‍ അര്‍ധ സെഞ്ച്വറികളുമായും തിളങ്ങി.

റൂട്ട് 66 പന്തില്‍ 69 റണ്‍സും ബാന്റണ് 51 പന്തില്‍ 50 റണ്‍സും നേടിയപ്പോള്‍ 30 പന്ത് നേരിട്ട് മൂന്ന് സിക്സറും എട്ട് ഫോറും അടക്കം പുറത്താകാതെ 66 റണ്‍സുമായാണ് വില്‍ ജാക്സ് തിളങ്ങിയത്.\
അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 60 എന്ന നിലയില്‍ ബാറ്റിങ് തുടരുകയാണ്.
Content Highlight: Harry Brook becomes the second player to score a triple century in Tests, a double century in ODIs, and a century in T20s.
