ഐ.സി.സി ടെസ്റ്റ് ബാറ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് ഇംഗ്ലണ്ട് സ്റ്റാര്‍ ബാറ്റര്‍ ഹാരി ബ്രൂക്ക്. ഒന്നാം സ്ഥാനത്ത് നിന്ന് ഇംഗ്ലണ്ടിന്റെ തന്നെ സൂപ്പര്‍ താരം ജോ റൂട്ടിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഹാരി ഒന്നാം സ്ഥാനത്ത് എത്തിച്ചേര്‍ന്നത്.
ന്യൂസിലാന്‍ഡിനെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയാണ് ഹാരി തന്റെ റാങ്കിങ് ഉയര്‍ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ ബ്രൂക്ക് കിവീസിനെതിരെ നേടിയ 56 റണ്‍സ് ഇംഗ്ലണ്ടിന്റെ വിജയത്തില്‍ ഏറെ നിര്‍ണായകമായിരുന്നു. എന്നാല്‍ റൂട്ട് ആദ്യ ഇന്നിങ്‌സില്‍ ഒരു റണ്‍സിനും രണ്ടാം ഇന്നിങ്‌സില്‍ എട്ട് റണ്‍സിനുമാണ് പുറത്തായത്.
നിലവില്‍ ഹാരി 869 റാങ്കിങ് പോയിന്റ് നേടിയാണ് ഒന്നാമതെത്തിയത്. ഇംഗ്ലണ്ടിന് വേണ്ടി 36 ടെസ്റ്റ് ഇന്നിങ്‌സിലെ 62 ഇന്നിങ്‌സില്‍ നിന്ന് 3234 റണ്‍സാണ് താരം നേടിയത്. 317 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറാണ് റെഡ് ബോള്‍ ഫോര്‍മാറ്റില്‍ താരത്തിനുള്ളത്. 53.9 എന്ന ആവറേജിലാണ് താരത്തിന്റെ സ്‌കോറിങ്. ടെസ്റ്റില്‍ 10 സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്.
ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ളത് ഓസീസ് ബാറ്റര്‍ ട്രാവിസ് ഹെഡ്ഡാണ്. 853 പോയിന്റാണ് താരത്തിനുള്ളത്. റാങ്കിങ് ലിസ്റ്റില്‍ എട്ടാം സ്ഥാനത്താണ് ഒരു ഇന്ത്യക്കാരന്‍ ഇടം നേടിയത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണത്. 743 റാങ്കിങ് പോയിന്റാണ് താരം സ്വന്തമാക്കിയത്. ഒമ്പതാമനായ യശസ്വി ജെയ്‌സ്വാള്‍ 733 പോയിന്റാണ് നേടിയത്.
അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ഗില്‍ രണ്ട് റാങ്കിങ് പൊസിഷന്‍ ഉയര്‍ത്തിയത്. അഫ്ഗാനിസ്ഥാനെതിരെ 177 പന്തില്‍ 126 റണ്‍സ് നേടിയാണ് ഗില്‍ മിന്നും പ്രകടനം പുറത്തെടുത്തത്. ടെസ്റ്റ് ബാറ്റിങ് റാങ്കിങ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Content Highlight: Harry Brook Achieve First Place In Test Batting Ranking, Surpass Joe Root