ഹര ഹര ഹര്‍മന്‍; ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറിയുമായി ഹര്‍മന്‍പ്രീത് കൗര്‍, ഇന്ത്യ 194/5
ICC Women's World Cup
ഹര ഹര ഹര്‍മന്‍; ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറിയുമായി ഹര്‍മന്‍പ്രീത് കൗര്‍, ഇന്ത്യ 194/5
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 9th November 2018, 10:18 pm

ഖയാന: വനിതാ ടി-20 ലോകകപ്പിലെ ആദ്യമത്സരത്തില്‍ ന്യൂസിലാന്റിനെതിരെ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ഇന്നിംഗ്‌സാണ് തകര്‍ച്ച നേരിട്ട ഇന്ത്യന്‍ ബാറ്റിംഗിനെ രക്ഷിച്ചത്.

ഹര്‍മന്‍ 103 റണ്‍സും റോഡിഗ്രസ് 59 റണ്‍സുമെടുത്തു. 40 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ നാലാം വിക്കറ്റി ഇരുവരും ചേര്‍ന്നെടുത്ത 134 റണ്‍സാണ് മികച്ച സ്‌കോറിലെത്തിച്ചത്.

ALSO READ: ഓസീസ് കരുതിയിരുന്നോളൂ… പൃഥ്വിക്ക് ഇതിഹാസത്തിന്റെ വിജയമന്ത്രമുണ്ട്; പൃഥ്വി ഷായെ പരിശീലിപ്പിക്കാന്‍ സച്ചിനും

ഏഴ് ഫോറും എട്ട് സിക്‌സുമടങ്ങുന്നതാണ് ഹര്‍മന്റെ ഇന്നിംഗ്‌സ്.

ഇന്ന് ജയിച്ച് തുടക്കം ഗംഭീരമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസാണ് നിലവിലെ ചാംപ്യന്‍. ഓസ്ട്രേലിയ മൂന്ന് വട്ടം കിരീടം നേടിയിട്ടുണ്ട്.

മുന്‍ ഇന്ത്യന്‍താരം രമേഷ് പവാറിന്റെ ശിക്ഷണത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ ഇറങ്ങുന്നത്.

WATCH THIS VIDEO: