ഇലക്ട്രിക് പവറില്‍ പറക്കാന്‍ ഹാര്‍ലിയുടെ ലൈവ് വയര്‍
New Release
ഇലക്ട്രിക് പവറില്‍ പറക്കാന്‍ ഹാര്‍ലിയുടെ ലൈവ് വയര്‍
ന്യൂസ് ഡെസ്‌ക്
Monday, 15th July 2019, 8:28 pm

ഹാര്‍ലി ഡേവിഡ് സണിന്റെ ഇലക്ട്രിക് മോഡല്‍ ലൈവ്‌വയര്‍ അനാവരണം ചെയ്തു. ഈ ഓഗസ്റ്റില്‍ തന്നെ വിപണിയില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദ മോഡലായ ലൈവ് വയര്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് രണ്ട് വര്‍ഷം ഫ്രീചാര്‍ജിങ്ങും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഇതൊരു ലോങ്‌റണ്ണിങ് മോഡലാണ്. ഒരൊറ്റ തവണ ചാര്‍ജ് ചെയ്താല്‍ 146 മൈല്‍ യാത്രചെയ്യാം. സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമിലാണ് നിര്‍മിച്ചിരിക്കുന്നത്.ലൈവ് വയറിനെ ആദ്യ സെല്ലുലാര്‍ കണക്റ്റഡ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളാക്കാനാണ് കമ്പനിയുടെ ശ്രമം. മണിക്കൂറില്‍ പരമാവധി നൂറ് കിലോമീറ്ററാണ് വേഗത. ഇത്രയും വേഗം കൈവരിക്കാന്‍ വെറും മൂന്നര സെക്കന്റുമതി .