വിജയ് സംസാരിക്കില്ല, ഭയങ്കര റിസേര്‍വ്ഡ് ആണ് എന്നൊക്കെ എല്ലാവരും പറയും, പക്ഷേ അങ്ങനെയല്ല എന്റെ അനുഭവം: ഹരീഷ് ഉത്തമന്‍
Entertainment news
വിജയ് സംസാരിക്കില്ല, ഭയങ്കര റിസേര്‍വ്ഡ് ആണ് എന്നൊക്കെ എല്ലാവരും പറയും, പക്ഷേ അങ്ങനെയല്ല എന്റെ അനുഭവം: ഹരീഷ് ഉത്തമന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th September 2022, 11:02 pm

വില്ലന്‍ വേഷങ്ങളിലൂടെ ചുരുങ്ങിയ കാലയളവില്‍ തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് ഹരീഷ് ഉത്തമന്‍. തെന്നിന്ത്യയിലെ വിവിധ ഭാഷകളില്‍ ഹരീഷ് അഭിനയിച്ചിട്ടുണ്ട്.

ഭരതന്‍ സംവിധാനം ചെയ്ത ഭൈരവയില്‍ ഹരീഷ് വിജയ്‌ക്കൊപ്പം അഭിനയിച്ചിരുന്നു. ദളപതിയോടൊപ്പമുള്ള തന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഹരീഷ് ഇപ്പോള്‍. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജയ് വളരെ എളിമയുള്ള മനുഷ്യനാണെന്നും അദ്ദേഹത്തില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നുമാണ് ഹരീഷിന്റെ പ്രതികരണം.

‘പുറത്തെല്ലാവരും പറയും പുള്ളിക്കാരന്‍ സംസാരിക്കില്ല, ഭയങ്കര റിസേര്‍വ്ഡ് ആണ് എന്നൊക്കെ. അദ്ദേഹം വളരെ എളിമയുള്ള മനുഷ്യനാണ്. കാരവനില്‍ നിന്ന് ഇറങ്ങി കഴിഞ്ഞാല്‍ പുള്ളിക്കാരന്‍ തിരിച്ച് അതില്‍ കയറുന്നത് ലഞ്ച് ബ്രേക്കിനാണ്. അത് കഴിഞ്ഞാല്‍ പിന്നെ പാക്കപ്പ് ആകുമ്പോഴാണ്.

ഇതിനിടക്ക് ബ്രേക്ക് വന്നാല്‍ ഒരു കസേരയിട്ട് അവിടെ തന്നെയിരിക്കും. ഇവരില്‍ നിന്നൊക്കെ പഠിക്കാന്‍ ശരിക്കും ഒരുപാടുണ്ട്’ അദ്ദേഹം പറഞ്ഞു.

സുധീഷ് രാമചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഇനി ഉത്തരം’ ആണ് ഹരീഷിന്റേതായി വരാനിരിക്കുന്ന പുതിയ ചിത്രം. എ&വി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നീ സഹോദരങ്ങള്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹരീഷ് ഉത്തമന്‍, ചന്തുനാഥ്, സിദ്ധാര്‍ഥ് മേനോന്‍, സിദ്ദീഖ്, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഷാജോണ്‍, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ദിനീഷ് പി., ഭാഗ്യരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രവിചന്ദ്രനാണ് ഇനി ഉത്തരത്തിന്റെ ഛായാഗ്രാഹകന്‍.

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം ഒരുക്കുന്നു. ജിതിന്‍ ഡി.കെ. ആണ് എഡിറ്റര്‍.

Content Highlight: Harish uthaman says vijay is a very grounded person