ഇതിനകം തന്നെ നിരവധി ലക്ഷങ്ങള്‍ ചിലവഴിച്ച് പൂജകള്‍ നടത്തിയിട്ടും സാമ്പത്തിക പ്രതിസന്ധി തീരാത്ത കൊല്ലം സ്വദേശിയാണ് പ്രോഗ്രാമിലേക്ക് വിളിച്ചത്.
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം തേടി സൂര്യാ ടി.വിയിലെ ഫോണ്‍ ഇന്‍ പരിപാടിയിലേക്ക് വിളിച്ചയാള്‍ക്ക് ജ്യോത്സ്യന്‍ ഹരി പത്തനാപുരം നല്‍കിയ മറുപടി നവമാധ്യമങ്ങളില്‍ വൈറലാകുന്നു.
ഇതിനകം തന്നെ നിരവധി ലക്ഷങ്ങള്‍ ചിലവഴിച്ച് പൂജകള്‍ നടത്തിയിട്ടും സാമ്പത്തിക പ്രതിസന്ധി തീരാത്ത കൊല്ലം സ്വദേശിയാണ് പ്രോഗ്രാമിലേക്ക് വിളിച്ചത്.
എന്നാല്‍ ആരെങ്കിലും പറയുന്നത് കേട്ട് പുജയൊക്കെ ചെയ്ത് കൈയിലെ കാശ് കളയരുതെന്ന നിര്‍ദേശമാണ് വിളിച്ചയാള്‍ക്ക് ഹരി പത്തനാപുരം നല്‍കുന്നത്. അനാവശ്യമായി ജ്യോത്സ്യന്‍മാരെ പോയി കാണരുതെന്നും വെറുതെ പൂജകള്‍ ചെയ്തത് കൊണ്ട് പ്രയോജനം ലഭിക്കില്ലെന്നും സാമ്പത്തിക അച്ചടക്കമാണ് ആവശ്യമെന്നും ഹരി പത്തനാപുരം വിളിച്ചയാളോട് പറയുന്നു.
Read more: മതി ഹിന്ദുവിനെ ഉണര്‍ത്തിയത്; ശശികലയ്‌ക്കെതിരെ കേസെടുത്തതില്‍ ട്രോളാഘോഷവുമായി സോഷ്യല്‍മീഡിയ
ഫോണ്‍ വിളിയുടെ തുടക്കത്തില്‍ അഞ്ച് ലക്ഷം രൂപയോളം വരുന്ന പൂജകള്‍ ചെയ്താല്‍ പ്രശ്‌നം പരിഹരിക്കാമെന്ന് ഹരി ഫോണ്‍ ചെയ്തയാളോട് പറയുന്നുണ്ട്. ജ്യോത്സ്യന്‍ പറയുന്നതെല്ലാം ചെയ്യാമെന്നും അതിനായി താന്‍ എവിടെയാണ് വരേണ്ടതെന്നും ഫോണ്‍ വിളിച്ചയാള്‍ ചോദിച്ചപ്പോഴാണ് ഇതുപോലെ തട്ടിപ്പിനിരയാകരുതെന്ന് നിര്‍ദേശം നല്‍കുന്നത്.