മിന്നല്‍ മൈല്‍സ്റ്റോണിലേക്ക് ഒരു വിക്കറ്റ് ദൂരം; വെടിയുണ്ടകള്‍ വാഴുന്ന ലിസ്റ്റിലേക്ക് കുങ്ഫു പാണ്ഡ്യ!
Sports News
മിന്നല്‍ മൈല്‍സ്റ്റോണിലേക്ക് ഒരു വിക്കറ്റ് ദൂരം; വെടിയുണ്ടകള്‍ വാഴുന്ന ലിസ്റ്റിലേക്ക് കുങ്ഫു പാണ്ഡ്യ!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 13th December 2025, 11:08 am

സൗത്ത് ആഫ്രിക്കയ്ക്കെതിരായ മൂന്നാം നാളെ (ഞായര്‍) ഹിമാച പ്രദേശിലെ ധര്‍മശാലയില്‍ നടക്കും. നിലവില്‍ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്നയില്‍ ഇരു ടീമുകളും 1-1 എന്ന നിലയിലാണ്. മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ റെക്കോഡാണ്.

വരാനിരിക്കുന്ന മത്സരത്തില്‍ ഇനി വെറും ഒരു വിക്കറ്റ് നേടിയാല്‍ ഇന്ത്യയ്ക്ക് വേണ്ടി 100 ടി-20 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന താരമാകാനാണ് പാണ്ഡ്യയ്ക്ക് സാധിക്കുക. മത്സരത്തില്‍ പാണ്ഡ്യ ഈ നേട്ടം കൈവരിച്ചാല്‍ ഇന്ത്യയ്ക്ക് വേണ്ടി 100 ടി-20 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരമാകാന്‍ പാണ്ഡ്യയ്ക്ക് സാധിക്കും.

ഹര്‍ദിക് പാണ്ഡ്യ,Photo: X.com

പ്രോട്ടിയാസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ഈ നേട്ടത്തില്‍ ആദ്യം എത്തിച്ചേര്‍ന്നത് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ്ങാണ്. രണ്ടാം സ്ഥാനത്ത് ബുംറയും.

ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍ 100 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന താരം, വിക്കറ്റ് (ഇന്നിങ്‌സ്) എന്ന ക്രമത്തില്‍

അര്‍ഷ്ദീപ് സിങ് – 107 (68)

ജസ്പ്രീത് ബുംറ – 101 (78

ഹര്‍ദിക് പാണ്ഡ്യ – 99 (109)

യുസ്വേന്ദ്ര ചഹല്‍ – 79 (96)

പ്രോട്ടിയാസിനെതിരായ രണ്ടാം മത്സരത്തില്‍ ഹര്‍ദിക്കിന് വിക്കറ്റ് നേടാന്‍ സാധിച്ചില്ലായിരുന്നു. എന്നാല്‍ ആദ്യ മത്സരത്തില്‍ പാണ്ഡ്യയുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയത്. ടീമിന്റെ ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ടതോടെ ആറാമനായി ഇറങ്ങി 28 പന്തില്‍ നിന്ന് ആറ് ഫോറും നാല് സിക്സും ഉള്‍പ്പെടെ 59* റണ്‍സാണ് താരം അടിച്ചെടുത്തത്. മാത്ര ഒരു വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു.

നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി 96 ഇന്നിങ്‌സില്‍ നിന്ന് 1904 റണ്‍സാണ് പാണ്ഡ്യ സ്വന്തമാക്കിയത്. അതേസമയം ബൗളിങ്ങില്‍ 110 ഇന്നിങ്‌സില്‍ നിന്ന് 4/16 എന്ന മികച്ച പ്രകടനത്തോടെയാണ് പാണ്ഡ്യ 99 വിക്കറ്റ് നേടിയത്. 26.8 എന്ന ആവറേജിലാണ് താരത്തിന്റെ ബൗളിങ്.

Content Highlight: Hardik Pandya Need One Wicket To Complete 100 Wicket In International Cricket