ഐ.പി.എല്‍ 2023ലെ സീസണില്‍ മികച്ച പ്രകടനമാണ് ഹര്‍ദിക് പാണ്ഡ്യയുടെ നായകത്വത്തിലുള്ള ഗുജറാത്ത് ടൈറ്റന്‍സ് പുറത്തെടുക്കുന്നത്. ഇതുവരെ ഏഴ് മത്സരങ്ങളില്‍ അഞ്ച് വിജയവും രണ്ട് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത്.
കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 55 റണ്‍സിന് കീഴടക്കാന്‍ ഗുജറാത്തിനായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് എന്ന മികച്ച ടോട്ടല്‍ നേടി. മറുപടിക്കിറങ്ങിയ മുംബൈക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
Most successful captains in IPL history. pic.twitter.com/MIyKFLOl4i
— Johns. (@CricCrazyJohns) April 25, 2023
ഗുജറാത്ത് ഈ സീസണിലും മികച്ച പ്രകടനം തുടരുമ്പോള്‍ ക്യാപ്റ്റനായ ഹര്‍ദിക് പാണ്ഡ്യയുടെ സ്‌ക്‌സസ് റേറ്റാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ഓള്‍ റൗണ്ടറായിരുന്ന പാണ്ഡ്യ കഴിഞ്ഞ സീസണിലാണ് ഗുജറാത്തിന്റെ നായക സ്ഥാനത്ത് എത്തുന്നത്. കഴിഞ്ഞ സീസണില്‍ ഗുജറാത്തിനെ ചാമ്പ്യന്‍സാക്കിയ ഹര്‍ദിക് പാണ്ഡ്യ തന്നെയാണ് നിലവില്‍ ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും സ്‌ക്‌സസ് റേറ്റുള്ള ക്യാപ്റ്റന്മാരുടെ ലിസ്റ്റില്‍ ഒന്നാമതുള്ളത്.




