ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് വമ്പന്‍ വിജയമാണ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. സ്വന്തം തട്ടകമായ വാംഖഡെ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത 16.2 ഓവറില്‍ 116 റണ്‍സിന് ഓള്‍ ഔട്ടായത് ആവുകയായിരുന്നു.
മറുപടിക്ക് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് 43 ബോള്‍ അവശേഷിക്കെ എട്ട് വിക്കറ്റിനാണ് വിജയിച്ചുകയറിയത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് നേടിയാണ് മുംബൈ മത്സരം ഫിനിഷ് ചെയതത്. ഇതോടെ മുംബൈ സീസണിലെ തങ്ങളുടെ ആദ്യ വിജയവും കുറിച്ചിരിക്കുകയാണ്.
‘ക്യാപ്റ്റന്‍സി കുറച്ചുകൂടി മികച്ചതാകുമായിരുന്നു. എന്നാല്‍ ഫാസ്റ്റ് ബൗളര്‍മാരുമായി ഹാര്‍ദിക് പാണ്ഡ്യ തുടരണമായിരുന്നു. അവര്‍ വിക്കറ്റുകള്‍ വീഴ്ത്തുന്നുണ്ടായിരുന്നു, കെ.കെ.ആര്‍ ബാക്ക് ഫൂട്ടിലായിരുന്നു. സ്പിന്നര്‍മാര്‍ക്ക് പന്ത് നല്‍കുന്നതിനുപകരം, പേസര്‍മാരെ നിലനിര്‍ത്തുക എന്നതായിരുന്നു ഏറ്റവും നല്ല സാഹചര്യം.
സീമര്‍മാര്‍ പന്തെറിഞ്ഞിരുന്നെങ്കില്‍ കെ.കെ.ആര്‍ 100 റണ്‍സ് പോലും നേടില്ലായിരുന്നു. എന്നിരുന്നാലും, മുംബൈ ഇന്ത്യന്‍സ് നന്നായി കളിക്കുകയും എതിരാളികളെ കീഴടക്കുകയും ചെയ്തു,’ ഹര്‍ഭജന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
ബൗളിങ്ങില്‍ മുംബൈക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് അരങ്ങേറ്റക്കാരനായ ഇടം കയ്യന്‍ പേസര്‍ അശ്വനി കുമാര്‍ ആയിരുന്നു. മൂന്ന് ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്ക്റ്റാണ് താരം നേടിയത്.
ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (11), റിങ്കു സിങ് (17), മനീഷ് പാണ്ഡെ (19), ആന്ദ്രെ റസല്‍ (5) എന്നിവരുടെ നിര്‍ണായക വിക്കറ്റുകളാണ് അശ്വനി നേടിയത്. അശ്വനിക്ക് പുറമെ ദീപക് ചഹര്‍, രണ്ട് വിക്കറ്റും ഹര്‍ദിക്, വിഘ്‌നേശ് പുത്തൂര്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരേ വിക്കറ്റും നേടി.
Content Highlight: Harbhajan Singh Criticize Hardik Pandya In Captaincy Against KKR