ഐ.പി.എല്ലിനിടെയുണ്ടായ വാക്കേറ്റത്തില്‍ ഭാജിയോട് പലതവണ മാപ്പ് ചോദിച്ചു; വെളിപ്പെടുത്തലുമായി റായിഡു
IPL
ഐ.പി.എല്ലിനിടെയുണ്ടായ വാക്കേറ്റത്തില്‍ ഭാജിയോട് പലതവണ മാപ്പ് ചോദിച്ചു; വെളിപ്പെടുത്തലുമായി റായിഡു
ന്യൂസ് ഡെസ്‌ക്
Wednesday, 30th May 2018, 11:54 pm

ചെന്നൈ: കളിക്കിടെയുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ഹര്‍ഭജന്‍ സിങ്ങിനോട് പലതവണ മാപ്പ് ചോദിച്ചതായി അമ്പാട്ടി റായിഡുവിന്റെ വെളിപ്പെടുത്തല്‍. ഹര്‍ഭജന്‍ സിങ്ങിന്റെ ഓണ്‍ലൈന്‍ ചാറ്റ് ഷോ ആയ ക്വിക്ക് ഹീല്‍ ഭാജി ബ്ലാസ്റ്റിലായിരുന്നു രണ്ടു വര്‍ഷം മുമ്പ് ഐ.പി.എല്‍ കളിക്കിടെ നടന്ന വാക്കേറ്റത്തെ കുറിച്ച് റായിഡു പറഞ്ഞത്.

മുംബൈ ഇന്ത്യന്‍സും റെയ്സിങ് പുണെ സൂപ്പര്‍ജയന്റ്സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു ഇത്. ഹര്‍ഭജന്‍ സിങ്ങിന്റെ പന്തില്‍ സൗരഭ് തിവാരി ബൗണ്ടറി ലൈനിനരികിലേക്ക് ഷോട്ട് അടിച്ചു. റായിഡുവിന് നേരെയാണ് പന്ത് വന്നത്. എന്നാല്‍ റായിഡുവിന്റെ ഫീല്‍ഡിങ് ഹര്‍ഭജന് തൃപ്തി നല്‍കിയില്ല. റായിഡുവിന് നേരെ അലറി വിളിച്ച് ദേഷ്യം പ്രകടിപ്പിക്കുകയാണ് ഹര്‍ഭജന്‍ ചെയ്തത്. റായിഡുവും വിട്ടുകൊടുത്തില്ല. അതുപോലെ തിരിച്ചും തെറി വിളിച്ചു. തുടര്‍ന്ന് രണ്ടു പേരും അടുത്തേക്ക് നടന്നു. തന്റെ തെറ്റ് മനസ്സിലാക്കിയ ഭാജി മാപ്പ് ചോദിച്ച് റായിഡുവിന്റെ തോളില്‍ കൈയിടാന്‍ നോക്കി. എന്നാല്‍ തോള്‍ വെട്ടിച്ച് നടന്നകലുകയാണ് റായിഡു ചെയ്തത്.


Read Also : സ്മിത്തിനും വാര്‍ണറിനും പകരക്കാരനായി വാട്സണ്‍ ഓസ്ട്രേലിയന്‍ ടീമിലേക്ക് ?


ആ സംഭവത്തില്‍ പലകുറി താന്‍ ക്ഷമ ചോദിച്ചതായി റായിഡു വെളിപ്പെടുത്തി. എന്നാല്‍ അതൊക്കെ ഫീല്‍ഡില്‍ നടക്കുമെന്നും പിന്നീട് മറക്കുമെന്നുമാണ് ഭാജിയുടെ മറുപടി.

മുംബൈ ഇന്ത്യന്‍സില്‍ 2008 മുതല്‍ 2017 വരെ കളിച്ച ഇരുവരും മൂന്നു ഐ.പി.എല്‍ കിരീടങ്ങളാണ് ഒരുമിച്ച് നേടിയത്. ഇത്തവണ ഇരുവരേയും ചെന്നൈ സൂപ്പര്‍ കിങ്സായിരുന്നു സ്വന്തമാക്കിയത്.