'പഴയ ധോണിയെ തിരിച്ചുകിട്ടിയ പോലെ തോന്നിപ്പോയി'; ഐ.പി.എല്ലില്‍ ധോണിയോടൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ഹര്‍ഭജന്‍ സിംഗ്
Cricket
'പഴയ ധോണിയെ തിരിച്ചുകിട്ടിയ പോലെ തോന്നിപ്പോയി'; ഐ.പി.എല്ലില്‍ ധോണിയോടൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ഹര്‍ഭജന്‍ സിംഗ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 3rd June 2018, 2:26 pm

മുംബൈ: 2018 ഐ.പി.എല്ലില്‍ ധോണിയുടെ പ്രകടനം മികച്ചതായിരുന്നുവെന്ന് ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ഫീല്‍ഡില്‍ അദ്ദേഹത്തിന്റെ പെരുമാറ്റം പലപ്പോഴും പഴയ ധോണിയെ അനുസ്മരിപ്പിച്ചുവെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

” ബാറ്റിംഗ് ഓര്‍ഡറുകളില്‍ കയറിയും ഇറങ്ങിയും അദ്ദേഹം ക്രീസിലെത്തിയത് അതിശയിപ്പിച്ചു കളഞ്ഞു. എനിക്ക് പലപ്പോഴും പഴയ ധോണിയാണെന്ന് അനുഭവപ്പെട്ടു.”

ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത ധോണി 16 കളികളിലായി 455 റണ്‍സുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ പതിമൂന്നാമതായിരുന്നു. ധോണിയുടെ നായകത്വത്തിന് കീഴില്‍ മൂന്നാം കിരീടമാണ് ചെന്നൈ നേടിയത്.

ALSO READ:  സാമിയല്ല ഇത് ഭൂതം; ആക്ഷന്‍ പാക്കുമായി സാമി സ്‌ക്വയറിന്റെ ട്രെയ്‌ലര്‍

അതേസമയം ചെന്നൈ ടീമിനെ വയസന്‍പടയെന്ന് വിളിച്ചവരെയും ഹര്‍ഭജന്‍ വിമര്‍ശിച്ചു. പ്രായമല്ല പ്രധാനമെന്നത് ഈ ഐ.പി.എല്‍ തെളിയിച്ചതായും ഹര്‍ഭജന്‍ പറഞ്ഞു.

” 20-21 വയസ്സുള്ളവരും ഫീല്‍ഡില്‍ തെറ്റുകള്‍ വരുത്താറുണ്ട്. എന്നാല്‍ അതൊന്നും ആരും വിമര്‍ശിക്കാറില്ല. മുതിര്‍ന്ന താരങ്ങള്‍ക്ക് പറ്റുന്ന തെറ്റിനെ മാത്രം പര്‍വതീകരിക്കേണ്ടതില്ല.”

ALSO READ:  ഹാറ്റ്‌സ് ഓഫ് നദാല്‍; തനിക്കൊപ്പം ടെന്നീസ് കളിക്കണമെന്ന ബോള്‍ബോയിയുടെ ആഗ്രഹം സാക്ഷാത്കരിച്ച് നദാല്‍, വീഡിയോ

സമ്മര്‍ദ്ദ ഘട്ടങ്ങള്‍ എങ്ങനെ അതിജീവിക്കണമെന്ന് പരിചയസമ്പത്തുള്ളവര്‍ക്ക് വ്യക്തമായ ധാരണയുണ്ടാകുമെന്നും ഭാജി പറഞ്ഞു. ചെന്നൈയില്‍ വളരെ കുറച്ച് മത്സരങ്ങള്‍ മാത്രമാണ് കളിക്കാന്‍ കഴിഞ്ഞതെന്നും അത് നിര്‍ഭാഗ്യകരമായിപ്പോയെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 8 വിക്കറ്റിന് തോല്‍പ്പിച്ചാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കിരീടം നേടിയത്.

WATCH THIS VIDEO: