കൊടുങ്ങല്ലൂര്‍: സോഷ്യല്‍ മീഡിയയിലൂടെ താരമായ ഹനാന്‍ ഹനാനി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. രാവിലെ 6.30തോട് കൂടി കൊടുങ്ങല്ലൂര്‍ വെച്ചാണ് അപകടം സംഭവിച്ചത്.

പരിക്കേറ്റ ഹനാനെ കൊടുങ്ങല്ലൂര്‍ മോഡല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ പരിക്ക് ഗുരുതരമല്ല. കോഴിക്കോട് വെച്ച് നടന്ന ഒരു പരിപാടിക്ക് ശേഷം തിരികെ വരുമ്പോഴായിരുന്നു അപകടമെന്നാണ് വിവരം.

Also Read ഇങ്ങനെ പിന്നാലെ നടന്ന്  ദ്രോഹിക്കാന്‍ മാത്രം എന്തുതെറ്റാണ് ഞാന്‍ ചെയ്തത്; മോദിയെ അപമാനിച്ചെന്ന പുതിയ അപവാദ പ്രചരണത്തിനെതിരെ ഹനാന്‍

ഹനാന്‍ സഞ്ചരിച്ച കാറിന് കുറുകെ മറ്റൊരു വാഹനം വരികയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം ഇലക്ട്രീക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.