വിവാഹത്തിന് സ്വര്‍ണത്തിന് പകരം ചിത്രങ്ങള്‍ ആഭരണമാക്കി ഹംന
Daily News
വിവാഹത്തിന് സ്വര്‍ണത്തിന് പകരം ചിത്രങ്ങള്‍ ആഭരണമാക്കി ഹംന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd September 2016, 4:17 pm

നാദാപുരത്തുകാരിയായ ഹംനയാണ് വിവാഹ ദിവസം വീട്ടില്‍ ചിത്ര പ്രദര്‍ശനം നടത്തി വ്യത്യസ്തയായത്. തന്റെ വിവാഹത്തിന് മഹറായി വരന്‍ നല്‍കിയ ഒരു പവന്‍ സ്വര്‍ണാഭരണം മാത്രമാണ് ഹംന ധരിച്ചത്. ബാക്കി കുപ്പി വളകളും ഫാന്‍സി ആഭരണങ്ങളും മാത്രം.

കോഴിക്കോട്:  വിവാഹ മൂല്ല്യമായി പുസ്തകങ്ങള്‍ സ്വീകരിച്ച മലപ്പുറംകാരി സഹലയുടെ വിവാഹവാര്‍ത്ത ഈയടുത്താണ് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്. സമാനമായി മറ്റൊരു വിവാഹം കൂടി നടന്നിരിക്കുകയാണ് കോഴിക്കോട്.

നാദാപുരത്തുകാരിയായ ഹംനയാണ് വിവാഹ ദിവസം വീട്ടില്‍ ചിത്ര പ്രദര്‍ശനം നടത്തി വ്യത്യസ്തയായത്. തന്റെ വിവാഹത്തിന് മഹറായി വരന്‍ നല്‍കിയ ഒരു പവന്‍ സ്വര്‍ണാഭരണം മാത്രമാണ് ഹംന ധരിച്ചത്. ബാക്കി കുപ്പി വളകളും ഫാന്‍സി ആഭരണങ്ങളും മാത്രം.

സംസ്ഥാനത്തെ പതിനഞ്ചോളം ചിത്രകാരന്മാരാണ് ചിത്രം വരയ്ക്കാനായി ഹംനയുടെ വീട്ടിലെത്തിയത്. ചിത്ര രചനയ്ക്ക് ലഭിക്കുന്ന അംഗീകാരം എന്നതിലുപരി സ്വര്‍ണത്തിന് പകരം ചിത്രങ്ങള്‍ ആഭരണങ്ങളാക്കുന്ന സംസ്ഥാനത്തെ ആദ്യ വിവാഹം കൂടിയാണിതെന്ന് ചിത്രകാരന്മാര്‍ പറഞ്ഞു.

കുറ്റ്യാടി എ.സി അബ്ദുല്‍ മജീദിന്റെ മകന്‍ ഷെരീഫാണ് ഹംനയുടെ വരന്‍. ചിത്രം പ്രദര്‍ശനം നടത്താനുള്ള തീരുമാനത്തിന് ബന്ധുക്കളില്‍ നിന്നടക്കം പിന്തുണ ലഭിച്ചതായും ഹംന പറഞ്ഞു.