ഹലാല്‍ ടൂറിസത്തിന് പ്രചാരമേകുന്നു
News of the day
ഹലാല്‍ ടൂറിസത്തിന് പ്രചാരമേകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th February 2015, 7:57 pm

halal tourism
റിയാദ്: ഹലാല്‍ ടൂറിസത്തിന് പ്രചാരമേറിയ സാഹചര്യത്തില്‍ ടൂറിസ്റ്റ് കമ്പനികള്‍ വിവിധ പദ്ധതികള്‍ ആരംഭിക്കുന്നു. മദ്യം, പന്നി മാംസം, തുടങ്ങിയവ നിഷിദ്ധമായ മുസ്‌ലിം കുടുംബംങ്ങളെ ലക്ഷ്യമാക്കിയാണ് പദ്ധതികള്‍. ഇത് കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹലാല്‍ ടൂറിസം അനുവദിക്കുന്ന സ്ഥലങ്ങളെ കുറിച്ചും ഇത്തരം കമ്പനികള്‍ വിവരം നല്‍കും. ഇതിനായി വിവിധ ഓണ്‍ലൈന്‍ അപേക്ഷകളും കമ്പനികള്‍ ഒരുക്കുന്നുണ്ട്.

ഇസ്‌ലാമിക് മുല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ഹലാല്‍ ടൂറിസത്തിന് സൗദിയുള്‍പ്പടയുള്ള ഇസ്‌ലാമിക രാജ്യങ്ങളില്‍ മാത്രമല്ല പശ്ചാത്യ രാജ്യങ്ങളിലടക്കം പ്രചാരം ലഭിച്ചതായതാണ് ടൂറിസം രംഗത്തെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. മത കാര്യങ്ങളില്‍ കര്‍ക്കശ നിലപാട് പുലര്‍ത്തുന്ന മുസ്‌ലിം കുടുംബങ്ങളെ ലക്ഷ്യമാക്കിയാണ് ഹലാല്‍ ടൂറിസം നടപ്പാക്കുന്നത്.

നിലവില്‍ സൗദിയിലും വിവിധ ഗള്‍ഫ് രാജ്യങ്ങളിലും ഹലാല്‍ ടൂറിസത്തിന് വന്‍ പ്രചാരമാണുള്ളത്. കഴിഞ്ഞ വര്‍ഷം 60 ബില്ല്യണ്‍ ഡോളര്‍ വരുമാനമാണ് ലോകത്താകെ ഹലാല്‍ ടൂറിസം കൊണ്ട് നേടിയിട്ടുള്ളത്. ലോകതലത്തില്‍ ടൂറിസം രംഗത്തെ വളര്‍ച്ചയില്‍ പത്ത് ശതമാനം ഹലാല്‍ ടൂറിസത്തിന്റെ സംഭാവനയാണ്.

സൗദിയെ കൂടാതെ തുര്‍ക്കി, മലേഷ്യ, ദുബായ്, ജോര്‍ദാന്‍, തുനീഷ്യ എന്നീ രാജ്യങ്ങളും ഹലാല്‍ ടൂറിസം രംഗത്ത് ശക്തമായ സാന്നിധ്യമാവാന്‍ ഒരുങ്ങുകയാണ്.