കേന്ദ്രസര്‍ക്കാര്‍ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കി
Hajj Subsidy
കേന്ദ്രസര്‍ക്കാര്‍ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th January 2018, 4:10 pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്ന ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കി. പുതിയ ഹജ്ജ് നയത്തിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി നിര്‍ത്തലാക്കിയത്.

ഈ വര്‍ഷം 1.75 ലക്ഷം പേരാണ് ഹജ്ജിന് പോകുന്നതെന്ന് ന്യൂനപക്ഷ കാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി അറിയിച്ചു. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

അതേസമയം ഹജ്ജ് സബ്‌സിഡി നിര്‍ത്താലാക്കിയത് ഹജ്ജ് യാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനായി ഈ തുക ചെലവഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

700 കോടിയോളം രൂപയാണ് ഹജ്ജ് സബ്‌സിഡിയായി നല്‍കിയിരുന്നത്. സ്ബസിഡികൊണ്ടുള്ള പ്രധാന ഗുണം എയര്‍ ഇന്ത്യക്കാണെന്നും നഖ്‌വി കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.