എഡിറ്റര്‍
എഡിറ്റര്‍
മാനസിക രോഗമുണ്ടോ എന്ന് സംശയമുള്ളവര്‍ക്ക് പരിശോധിക്കാം; ഘര്‍വാപ്‌സിക്കായി നിരന്തരം പീഡനമേറ്റിരുന്നെന്നും ഹാദിയയുടെ വെളിപ്പെടുത്തല്‍
എഡിറ്റര്‍
Wednesday 29th November 2017 10:54am

സേലം: തന്റെ മാനസിക നിലയില്‍ സംശയമുള്ളവര്‍ക്ക് പരിശോധിക്കാമെന്നും മാനസിക പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് താന്‍ പറഞ്ഞാല്‍ അതിന് ഒരു അര്‍ത്ഥമില്ലെന്നും ഹാദിയ. അച്ഛനെയും അമ്മയെയും താന്‍ വിളിച്ചിരുന്നെന്നും പക്ഷേ തനിക്ക് ഷെഫിന്‍ ജഹാനെ കാണണമെന്നും ഹാദിയ പറഞ്ഞു.

അച്ഛനെയും അമ്മയെയും കാണാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദ്യത്തിന് ആറുമാസമായി താന്‍ അച്ഛന്റെയും അമ്മയുടെയും കൂടെയായിരുന്നെല്ലോ എന്നും തനിക്ക് ഷെഫിന്‍ ജെഹാനെയാണ് കാണേണ്ടതെന്നും ഹാദിയ പറഞ്ഞു. കഴിഞ്ഞ ആറുമാസത്തോളം താന്‍ നിരന്തരം ശാരീരികവും മാനസികവുമായ പീഡനത്തിന് വിധേയയായിട്ടുണ്ട്.

തന്നെ ഒരുപാട് പ്രാവശ്യം ഘര്‍വാപ്‌സി നടത്തുന്നതിനായി തൃപൂണിത്തുറ യോഗകേന്ദ്രം അടക്കമുള്ള സ്ഥലങ്ങളില്‍ നിന്നുമുള്ളവര്‍ കൗണ്‍സിലിംങും മറ്റുമായി എത്തിയിരുന്നെന്നും ഹാദിയ വെളിപ്പെടുത്തി.

ഇത് മതത്തിന്റെയും ജാതിയുടെയും പ്രശ്‌നമായി അവതരിപ്പിക്കരുത് ഇത് യഥാര്‍ത്ഥത്തില്‍ മനുഷ്യാവകാശത്തിന്റെ പ്രശ്‌നമാണെന്നും ഹാദിയ പറഞ്ഞു.


Also Read രാജ്യത്തെ മുഴുവന്‍ കേള്‍ക്കുന്ന ഭരണാധികാരികളെയാണ് ആവശ്യം അണികളെ മാത്രം കേള്‍ക്കുന്നവരെയല്ല; നല്ല നേതൃത്വം ഇല്ലാത്ത ജനാധിപത്യം ദുഷിക്കുമെന്നും രഘുറാം രാജന്‍


സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം മെഡിക്കല്‍ പഠനം തുടരുന്നതിന് ആവശ്യമായ അപേക്ഷ ഇന്ന് കോളേജില്‍ സമര്‍പ്പിക്കും. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന ഒരു സംഘം ഹാദിയയെ സ്വീകരിക്കാന്‍ കോളേജിലെത്തിയിരുന്നു. എന്നാല്‍ ഹാദിയ കോളേജില്‍ പഠിക്കുന്നത് അഖിലയെന്ന പേരിലായിരിക്കുമെന്ന് കോളേജ് ഡീന്‍ പ്രതികരിച്ചു.

അതേസമയം ഹാദിയയെ കാണാന്‍ ഷെഫിന്‍ ജഹാനെ അനുവദിക്കുമെന്ന് കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. തന്റെ അനുമതിയോടെ ഹാദിയയെ കാണാന്‍ ഷെഫിന്‍ ജഹാനടക്കം ആരെയും അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Advertisement