എഡിറ്റര്‍
എഡിറ്റര്‍
ഹാദിയ കേസ് എന്‍.ഐ.എ അന്വേഷണമെന്ന് സുപ്രീംകോടതി
എഡിറ്റര്‍
Wednesday 16th August 2017 11:31am

 


ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണത്തിന് സുപ്രീംകോടതിയുടെ ഉത്തരവ്. റിട്ട: സുപ്രീംകോടതി ജഡ്ജി ആര്‍.വി രവീന്ദ്രന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. അന്വേഷണ പൂര്‍ത്തിയാകുന്നത് വരെ ഹാദിയ മാതാപിതാക്കളുടെ കൂടെ താമസിക്കണമെന്നും കോടതി പറഞ്ഞു.
അന്തിമ വാദത്തിന് മുമ്പ് വീട്ടുതടങ്കലിലുള്ള ഹാദിയയെ കോടതി മുമ്പാകെ വിളിച്ചു വരുത്തുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്‍.ഐ.എ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തില്ല. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.


Read more:  ഗോരക്ഷകര്‍ക്കെതിരെ ഇന്ത്യ നടപടിയെടുക്കുന്നില്ലെന്ന് അമേരിക്ക; കൂടുതലും അക്രമിക്കപ്പെടുന്നത് മുസ്‌ലിംങ്ങള്‍


കേസില്‍ ഗൂഢമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.മതംമാറിയതന്റെ പേരില്‍ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

മെയ് 24നാണ് ഹോമിയോ വിദ്യാര്‍ത്ഥിയായിരുന്ന ഹാദിയയും ഷെഫിനും തമ്മിലുള്ള വിവാഹം ഹൈക്കോടതി റദ്ദാക്കിയത്. മകളെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്ന ഹാദിയയുടെ പിതാവ് അശോകന്റെ ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി.

ത്.

Advertisement