എംബാപ്പെയുടെ പിറകെ റയൽ പോയില്ലായിരുന്നെങ്കിൽ ഹാലണ്ട് ഇപ്പോൾ റയലിന് വേണ്ടി കളിച്ചേനെ; വിമർശിച്ച് മാധ്യമ പ്രവർത്തകൻ
football news
എംബാപ്പെയുടെ പിറകെ റയൽ പോയില്ലായിരുന്നെങ്കിൽ ഹാലണ്ട് ഇപ്പോൾ റയലിന് വേണ്ടി കളിച്ചേനെ; വിമർശിച്ച് മാധ്യമ പ്രവർത്തകൻ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th January 2023, 6:39 pm

നിലവിലെ ലോകഫുട്ബോളിലെ രണ്ട് പ്രധാനപ്പെട്ട യുവതാരങ്ങളാണ് എർലിങ്‌ ഹാലണ്ടും കിലിയൻ എംബാപ്പെയും. ഭാവിയിൽ ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങളായി ഇരുവരും മാറുമെന്നാണ് ഫുട്ബോൾ വിദഗ്ധരടക്കം അഭിപ്രായപ്പെടുന്നത്.

എന്നാൽ എംബാപ്പെയെ ടീമിലെത്തിക്കാൻ നടത്തിയ ശ്രമങ്ങൾ പോലെ ഹാലണ്ടിന് വേണ്ടിയും നടത്തിയിരുന്നെങ്കിൽ താരം ഇപ്പോൾ റയൽ മാഡ്രിഡിനായി കളിച്ചേനെ എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് സ്പാനിഷ് മാധ്യമപ്രവർത്തകനായ ജീസസ് ഗല്ലേഗോ.

എംബാപ്പെയെ ടീമിലെത്തിക്കാനായി തുടർച്ചയായ ശ്രമങ്ങൾ റയൽ മാഡ്രിഡ്‌ നടത്തിയിരുന്നു. 2021 ട്രാൻസ്ഫർ വിൻഡോയിൽ തന്നെ മാഡ്രിഡ്‌ ക്ലബ്ബിന്റെ രണ്ട് ബിഡ്ഡുകളാണ് റയൽ നിരസിച്ചത്.

എന്നാൽ ഈ സമയം ഹാലണ്ടിനായി ശ്രമം നടത്തിയിരുന്നെങ്കിൽ താരം സിറ്റിയിലേക്ക്‌ പോകുന്നതിന് പകരം റയലിൽ കളിച്ചേനെ എന്നാണ് ജീസസ് ഗല്ലേഗോ അഭിപ്രായപ്പെട്ടിരിക്കുന്നത്.

“റയൽ മാഡ്രിഡ് ചെയ്ത വലിയ തെറ്റാണ് എംബാപ്പെയെ ടീമിലെത്തിക്കാനായി നടത്തിയ പരിശ്രമങ്ങൾ. എംബാപ്പെക്ക്‌ പിറകെ നടന്ന് റയൽ ഒരുപാട് സമയം പാഴാക്കി. എന്നാൽ ഈ സമയം ഹാലണ്ടിനെ ടീമിലെത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഹാലണ്ട് ഇപ്പോൾ റയലിനായി കളിച്ചേനെ,’ ജീസസ് ഗല്ലേഗോ പറഞ്ഞു.

കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ജർമ്മൻ ക്ലബ്ബ് ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും സിറ്റി അവരുടെ തട്ടകത്തിലേക്കെത്തിച്ച ഹാലണ്ടാണ് പ്രീമിയർ ലീഗിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ സ്വന്തമാക്കിയത്. 25 ഗോളുകളാണ് താരം ഇതുവരെ സിറ്റിക്കായി നേടിയത്. കഴിഞ്ഞ സീസണിലെ ഗോൾഡൻ ബൂട്ട് ജേതാക്കളെക്കാൾ കൂടുതലാണ് ഇത്.

എംബാപ്പെയും ലീഗ് വണ്ണിലെ ടോപ്പ് സ്കോററാണ്. എന്നാൽ ഇപ്പോഴും എംബാപ്പെക്ക് റയലിലേക്ക് പോകാൻ താൽപര്യമുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ എംബാപ്പെക്ക് പ്രതിഫലം കൂട്ടി നൽകി താരത്തെ ക്ലബ്ബ്‌ പിടിച്ചുനിർത്തുമെന്നാണ് ക്ലബ്ബിന്റെ ഭാഗത്ത് നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

എംബാപ്പെക്ക് റയലിൽ കളിക്കാൻ താൽപര്യമുണ്ടെന്ന് അറിയിച്ച് മാഡ്രിഡ്‌ ക്ലബ്ബ് പ്രസിഡന്റ്‌ നേരത്തെ മുന്നോട്ട് വന്നിരുന്നു.
‘എംബാപ്പെക്ക് റയലിൽ കളിക്കാൻ ആഗ്രഹമുണ്ട്. ഞങ്ങൾ കഴിഞ്ഞ ആഗസ്റ്റ് മുതൽ എംബാപ്പെയുടെ സൈനിങിനായി ശ്രമിക്കുകയായിരുന്നു.

എന്നാൽ പി.എസ്.ജി അദ്ദേഹത്തെ വിട്ട് നൽകിയില്ല. എന്നാൽ ഇപ്പോൾ എംബാപ്പെ റയലിൽ കളിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ,’ അദ്ദേഹം പറഞ്ഞു. നിലവിൽ മൂന്ന് വർഷം കൂടി എംബാപ്പോക്ക് പാരിസ് ക്ലബ്ബിൽ കാലാവധിയുണ്ട്.

 

Content Highlights:Had Real madrid not gone after Mbappe, Haaland would be playing for Real now; Criticized Jesus Gallego