കൊച്ചി: കൊച്ചി കുസാറ്റ് ക്യാമ്പസില്‍ എച്ച്1 എന്‍1 വ്യാപനത്തെ തുടര്‍ന്ന് ക്യാമ്പസ് അടച്ചിടാന്‍ തീരുമാനം. ഓഗസ്റ്റ് അഞ്ചാം തീയ്യതി വരെ ക്യാമ്പസുകള്‍ അടച്ചിടാനാണ് തീരുമാനം. ഈ സാഹചര്യത്തില്‍ നാളെ ( 1/7/2025)മുതലുള്ള ക്ലാസുകല്‍ ഓണ്‍ലൈനായി നടത്തും. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് നിലവില്‍ എച്ച്1 എന്‍1 സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതിനെ തുര്‍ന്നാണ് ക്യാമ്പസ് അടച്ചിടണം എന്ന തീരുമാനത്തിലേക്ക് അധികൃതര്‍ എത്തിയിരിക്കുന്നത്. അടുത്തടുത്ത ജില്ലകളില്‍ താമസിക്കുന്ന കുട്ടികളോട് ഹോസ്റ്റലില്‍ നിന്ന് മാറാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോളും ഹോസ്റ്റലില്‍ നില്‍ക്കാനുള്ള സാഹചര്യം അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. എന്നിരുന്നാലും പനി, തൊണ്ട വേദന മുതലായുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടനടി ആശുപത്രിയില്‍ ചികിത്സ തേടണമെന്നുള്ള മുന്നറിയിപ്പുമുണ്ട്.
ക്യാമ്പസിനകത്തെ വൃത്തിഹീനമായ പ്രദേശങ്ങള്‍ വൃത്തിയാക്കാനുള്ള തീരുമാനം അധികൃതര്‍ എടുത്തിട്ടുണ്ട്. 5ാം തീയ്യതി മുതല്‍ ഭാഗീഗമായി ഒരോ ഡിപ്പാര്‍ട്ടമെന്റുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നാണ് പറയുന്നത്.