വടിവേലുവാണ് എന്നെ ഇൻസ്‌പൈർ ചെയ്ത നടൻ, അഭിനയിക്കാൻ കൂടുതൽ വിളികൾ വരുന്നത് മലയാളത്തിൽ നിന്ന്: ഗുരു സോമസുന്ദരം
Entertainment news
വടിവേലുവാണ് എന്നെ ഇൻസ്‌പൈർ ചെയ്ത നടൻ, അഭിനയിക്കാൻ കൂടുതൽ വിളികൾ വരുന്നത് മലയാളത്തിൽ നിന്ന്: ഗുരു സോമസുന്ദരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th July 2022, 5:22 pm

മിന്നൽ മുരളി എന്ന ഒറ്റ സിനിമ കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ വ്യക്തിയാണ് ഗുരു സോമസുന്ദരം. ചിത്രത്തിലെ അഭിനയത്തിന് ഒരുപാട് മികച്ച പ്രതികരണങ്ങൾ അദ്ദേഹത്തിന് ലഭിച്ചിരുന്നു. മിന്നൽ മുരളി കണ്ടവരാരും ഷിബുവിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കാതിരിക്കില്ല.

തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച നടൻ വടിവേലുവാണെന്നും ഏറ്റവും കൂടുതൽ വിളികൾ വരുന്നത് മലയാളം ഇൻഡസ്ട്രിയിൽ നിന്നുമാണെന്നും പറഞ്ഞിരിക്കുകയാണ് ഗുരു സോമസുന്ദരം. റെഡ് എഫ് എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തമിഴിൽ ഒരു നടനുണ്ട്. കോമഡി ചെയ്യുന്ന നടനാണ്. വടിവേലു. അദ്ദേഹം നല്ലൊരു ആക്ടറാണ്. അദ്ദേഹം എന്നെ ഒരുപാട് ഇൻസ്‌പൈർ ചെയ്തിട്ടുണ്ട്. അതിനുമുമ്പും കോമഡി ചെയ്തിരുന്ന നടന്മാരെ എനിക്ക് ഭയങ്കര ഇഷ്ടമാണ്,’ അദ്ദേഹം പറഞ്ഞു.

സിനിമ സംവിധാനം ചെയ്യാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ചെയ്യുമെന്നാണ് ഗുരു സോമസുന്ദരം പറഞ്ഞ മറുപടി. അഭിനയിക്കാൻ ഏറ്റവും കൂടുതൽ വിളികൾ വരുന്നത് മലയാളത്തിൽ നിന്നുമാണെന്നും അദ്ദേഹം പറഞ്ഞു. പതിനൊന്ന് സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും ഗുരു സോമസുന്ദരം കൂട്ടിച്ചേർത്തു .

മിന്നൽ മുരളി ഇറങ്ങിയ സമയത്ത് ഏറെ ആഘോഷിക്കപ്പെട്ട കഥാപാത്രമായിരുന്നു ഷിബു. എന്നാൽ അതേ സമയം തന്നെ ടോക്സിക് ആയ വില്ലനെ ആഘോഷമാക്കുന്നതിലെ പ്രശ്നങ്ങളെയും പലരും ചൂണ്ടിക്കാട്ടിയിരുന്നു. അഭിനയമികവ് കൊണ്ട് ആളുകൾ നെഞ്ചേറ്റിയ നടനാണ് ഗുരു സോമസുന്ദരം.

Content Highlight: Guru Somasundharam says that tamil comedy actor Vadivelu inspired him a lot