എഡിറ്റര്‍
എഡിറ്റര്‍
ബംഗളൂരുവിലെ അറവുശാലകള്‍ പൂട്ടിക്കാനുള്ള സമരത്തിന് ആര്‍.എസ്.എസ് നിയോഗിച്ചത് ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ വിവാദ സ്വാമിയെ
എഡിറ്റര്‍
Monday 3rd April 2017 10:43am

ബംഗളൂരു: ബംഗളൂരവിലെ അറവുശാലകള്‍ അടച്ചുപൂട്ടാനുള്ള സമരത്തിന് നേതൃത്വം നല്‍കാനായി ആര്‍.എസ്.എസ് സംഘപരിവാര്‍ സംഘടനകള്‍ക്ക് നിയോഗിച്ചത് ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ ഗുരു രാഘവേശ്വര ഭാരതി സ്വാമിയെ. ഗോ സംരക്ഷണ പ്രക്ഷോദ, കര്‍ണാടക ഫെഡറേഷന്‍ ഓഫ് ഗോസാല തുടങ്ങിയ സംഘടകളിലെ പ്രധാന പ്രവര്‍ത്തകന്‍ കൂടിയാണ് ഇയാള്‍.

2014ല്‍ ആയിരുന്നു ഇയാള്‍ക്കെതിരെ ലൈംഗികാരോപണവുമായി പഴയ കാല ഗായിക കൂടിയായിരുന്ന യുവതി രംഗത്തെത്തിയത്. നാല് വര്‍ഷത്തനിടെ തന്നെ 168 തവണ ഇയാള്‍ ബലാത്സംഗം ചെയ്‌തെന്നായിരുന്നു യുവതിയുടെ പരാതി.

ഇന്ത്യയിലെ വിവിധയിടങ്ങളില്‍ മതപരമായ ചടങ്ങുകള്‍ക്കെന്ന പേരില്‍ തന്നെ കൊണ്ടുപോകുകയും പീഡിപ്പിക്കുകയുമായിരുന്നു എന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. തന്നോട് സഹകരിച്ചില്ലെങ്കില്‍ ശ്രീരാമ ഭഗവാന്റെ ശാപമുണ്ടാകുമെന്നായിരുന്നു സ്വാമിയുടെ ഭീഷണി.

മറ്റുള്ള സ്വാമിമാരെപ്പോലെയല്ല താനെന്നും തനിക്ക് സ്ത്രീകളുമായി ബന്ധപ്പെടാന്‍ അനുമതിയുണ്ടെന്നുമായിരുന്നു ഇയാള്‍ പറഞ്ഞിരുന്നെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പരാതിയില്‍ എഫ്.ഐ.ആര്‍ തയ്യാറാക്കി അന്വേഷണം നടന്നുവരികയാണ്. ഹരീഷ് ശര്‍മ എന്നാണ് ഇയാളുടെ യഥാര്‍ത്ഥ പേര്.


Dont Miss ക്ഷേത്രത്തിനകത്ത് 11 കാരിയായ വികലാംഗയെ ബലാത്സംഗം ചെയ്തു; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ 


അതേസമയം അറവുശാലകള്‍ അടച്ചൂപൂട്ടാനുള്ള ബി.ജെ.പിയുടെ ശ്രമം ഒരു തരത്തിലും അനുവദിക്കില്ലെന്നും കര്‍ണാടകയിലെ മന്ത്രി കെ.ജെ ജോര്‍ജ് പ്രതികരിച്ചു. സംഘപരിവാര്‍ സംഘടനകള്‍ക്ക് കീഴ്പ്പെടില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കാവി രാഷ്ട്രീയമാണെന്നും വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും കെ.ജെ ജോര്‍ജ് വ്യക്തമാക്കി.

ബംഗളൂരുവില്‍ 1700 അനധികൃത അറവുശാലകള്‍ ഉണ്ടെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ ആരോപണം. 43 അറവുശാലകള്‍ക്ക് മാത്രമേ ലൈസന്‍സ് ഉള്ളൂവെന്നും കര്‍ണാടക ഫെഡറേഷന്‍ ഓഫ് ഗോശാല ആരോപിക്കുന്നു.

ഉത്തര്‍പ്രദേശിലെ അറവുാലകള്‍ അടച്ചുപൂട്ടിയ നടപടിക്ക് പിന്നാലെയാണ് കര്‍ണാടകയിലെ അനധികൃത അറവുശാലകള്‍ പൂട്ടണമെന്ന ആഹ്വാനവുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയത്.

Advertisement