എഡിറ്റര്‍
എഡിറ്റര്‍
ഗുര്‍മെഹറിന് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശം ഉണ്ട്; ബലാത്സംഗം ചെയ്യുമെന്ന ഭീഷണി ‘തറ’ പരിപാടിയാണ്; നിലപാട് വ്യക്തമാക്കി സെവാഗ്
എഡിറ്റര്‍
Wednesday 1st March 2017 3:06pm

 

ന്യൂദല്‍ഹി: ഗുര്‍മെഹര്‍ കൗറിനെതിരെ ബലാത്സംഗ ഭീഷണി മുഴക്കുന്നത് തരം താണ പരിപാടിയാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്. ഗുര്‍മെഹറിന് തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള സ്വാതന്ത്രമുണ്ടെന്നും സെവാഗ് ട്വിറ്ററില്‍ കുറിച്ചു.


Alos read നിങ്ങളുടെ രാജ്യസ്‌നേഹം പ്രകടിപ്പിക്കാനായി ഗുര്‍മെഹറിനെ പരിഹസിക്കുന്നത് നീതിയല്ല; സെവാഗുള്‍പ്പെടെയുള്ള പരിഹാസകരോട്: ഗംഭീര്‍


 

നേരത്തെ കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളായ ഗുര്‍മെഹര്‍ കൗര്‍ തന്റെ അച്ഛനെ കൊന്നത് യുദ്ധമാണെന്ന് ട്വീറ്റ് ചെയ്തതിനെ പരിഹസിച്ച സെവാഗിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ തന്റെ ട്വീറ്റ് തെറ്റിദ്ധരിക്കപ്പെടുകയാണുണ്ടായതെന്നും വെറും തമാശ മാത്രമേ താന്‍ ഉദ്ദേശിച്ചിരുന്നുള്ളുവെന്നും സെവാഗ് ട്വീറ്റ് ചെയതിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാര്‍ത്ഥിനിക്കെതിരായ ബലാത്സംഗ ഭീഷണിയോടും പ്രതികരിച്ച് താരം രംഗത്തെത്തിയത്.

ഗുര്‍മെഹറിന്റെ ട്വീറ്റിന് മറുപടിയായി ട്രിപ്പിള്‍ സെഞ്ച്വറി നേടിയത് താനല്ല തന്റെ ബാറ്റാണെന്നായിരുന്നു താരം പറഞ്ഞിരുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനാല്‍ താന്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ഉദ്ദേശിച്ചതെു വ്യക്തമാക്കാനായിരുന്നു സെവാഗിന്റെ പുതിയ ട്വീറ്റുകള്‍.

‘എന്റെ ട്വീറ്റിലൂടെ ആരെയും ഉപദ്രവിക്കുക എന്ന ലക്ഷ്യം എനിക്കുണ്ടായിരുന്നില്ല. ഒരു തമാശ എന്ന നിലയില്‍ മാത്രമായിരുന്നു. ഇത് അംഗീകരിക്കുന്നുവോ ഇല്ലയോ എന്നത് എന്നെ സംബന്ധിക്കുന്ന ഒരു വിഷയമല്ല’ എന്നായിരുന്നു താരത്തിന്റെ ആദ്യ ട്വീറ്റ്.

അല്‍പ്പസമയത്തിനകം രണ്ടാമത്തെ ട്വീറ്റിലൂടെ താരം വിദ്യാര്‍ത്ഥിനിക്കെതിരെ ബലാത്സംഗ ഭീഷണിയുയര്‍ത്തിയവരെയും വിമര്‍ശിച്ചു. ഗുര്‍മെഹറിനും ഫോഗോട്ട് സഹോദരിമാര്‍ക്കും ഭയം കുടാതെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാമെന്നും താരം പറഞ്ഞു.

Advertisement