ബോണറ്റില്‍ തൂങ്ങിക്കിടന്ന യുവാവുമായി കാര്‍ സഞ്ചരിച്ചത് ആറ് കിലോമീറ്റര്‍; കാറിന്റെ വേഗം നൂറ് കിലോമീറ്റര്‍ ! - വീഡിയോ
national news
ബോണറ്റില്‍ തൂങ്ങിക്കിടന്ന യുവാവുമായി കാര്‍ സഞ്ചരിച്ചത് ആറ് കിലോമീറ്റര്‍; കാറിന്റെ വേഗം നൂറ് കിലോമീറ്റര്‍ ! - വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th April 2019, 8:25 pm

ഗുരുഗ്രാം: കാറിന്റെ ബോണറ്റില്‍ തൂങ്ങിക്കിടന്ന യുവാവുമായി കാര്‍ സഞ്ചരിച്ചത് ആറ് കിലോമീറ്ററോളം. അതും നൂറ് കിലോമീറ്റര്‍ വേഗതയില്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ വെച്ചാണ് ടോള്‍പ്ലാസ ജീവനക്കാരന് ഡ്രൈവറുടെ ക്രൂരതയ്ക്ക് ഇരയാകേണ്ടിവന്നത്.

ടോള്‍പ്ലാസയില്‍ കാര്‍ നിര്‍ത്താതിരുന്നതിനെത്തുടര്‍ന്ന് തടയാന്‍ ശ്രമിച്ച ജീവനക്കാരനെ ഇടിച്ചശേഷം കാര്‍ മുന്നോട്ടു കുതിക്കുകയായിരുന്നു. ഇടിയെത്തുടര്‍ന്ന് ജീവനക്കാരന്‍ ബോണറ്റിനു മുകളില്‍ തൂങ്ങിക്കിടക്കുകയായിരുന്നു.

ആറ് കിലോമീറ്റര്‍ ദൂരം താന്‍ സഞ്ചരിച്ചെന്ന് രക്ഷപ്പെട്ട ജീവനക്കാരന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ഇതിന്റെ വീഡിയോദൃശ്യം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടു.

ഡ്രൈവര്‍ പലതവണ തന്നോട് ദേഷ്യപ്പെട്ടെന്നും തന്റെ കാര്‍ പോലീസ് പോലും തടയില്ലെന്നും അയാള്‍ പറഞ്ഞെന്നും ജീവനക്കാരന്‍ വിശദീകരിച്ചു.