കഴിഞ്ഞ 20 വര്‍ഷത്തിനിടെ മേളയില്‍ ഇത്രയേറെ ആഘോഷിക്കപ്പെട്ട ചിത്രം കണ്ടിട്ടില്ല ; ഗല്ലി ബോയ് ആഘോഷമാക്കി ബെര്‍ലിനാലെ 2019
Movie Day
കഴിഞ്ഞ 20 വര്‍ഷത്തിനിടെ മേളയില്‍ ഇത്രയേറെ ആഘോഷിക്കപ്പെട്ട ചിത്രം കണ്ടിട്ടില്ല ; ഗല്ലി ബോയ് ആഘോഷമാക്കി ബെര്‍ലിനാലെ 2019
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 11th February 2019, 12:02 am

ബെര്‍ലിന്‍: സോയ അക്തറിന്റെ ഗല്ലി ബോയ്ക്ക് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച പ്രതികരണം. ആലിയ ബട്ടും രണ്‍വീര്‍ സിങ്ങും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കിടയില്‍ ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ ഇത്രയും ആഘോഷിക്കപ്പെട്ട ചിത്രം താന്‍ കണ്ടിട്ടില്ലെന്ന് ചലച്ചിത്ര മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയരക്ടര്‍ കാമെറോണ്‍ ബെയ്‌ലി ട്വിറ്ററില്‍ പങ്കു വെച്ചു. “നിറഞ്ഞ സദസ്സില്‍ ഗല്ലി ബോയുടെ വേള്‍ഡ് പ്രീമിയര്‍ കണ്ടു. 20+ വര്‍ഷങ്ങള്‍ക്കിടയില്‍ മേളയില്‍ വെച്ച് ഇത്രയും കയ്യടികള്‍ ഞാന്‍ കേട്ടിട്ടില്ല”- രണ്‍വീര്‍ സിങ്ങിന്റെ ചിത്രത്തോടൊപ്പം ബെയ്‌ലി ട്വീറ്റ് ചെയ്തു.

Also Read ഗ്രൂട്ടിന്റെ റോക്കറ്റ് ഇനിയില്ല; ഗാര്‍ഡിയന്‍സ് ഓഫ് ദി ഗാലക്‌സിയിലെ ഓറിയോ എന്ന റാക്കൂണിന് 10-ാം വയസ്സില്‍ അന്ത്യം

രണ്‍വീര്‍ സിങ്ങ് വേദിയില്‍ വെച്ച് റാപ് ചെയ്തിന് മേളയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. റിതേഷ് സിദ്ധ്വാനും, ഫര്‍ഹാന്‍ അക്തറിന്റെ എക്‌സലന്റ് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്ന് നിര്‍മ്മിച്ച ഫെബ്രുവരി 14നാണ് തിയ്യേറ്ററുകളിലെത്തുന്നത്.

കല്‍ക്കി കൊച്ചലിന്‍, സിദ്ധാന്ഥ് ചതുര്‍വേദി, വിജയ് റാസ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

നവേദ് ഷെയ്ക്, വിവിയന്‍ ഫെര്‍ണാണ്ടസ് എന്നീ റാപ്പര്‍മാരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 2015ല്‍ ഇവര്‍ പുറത്തിറക്കിയ മേരി ഗല്ലി മേം എന്ന റാപ്പ് ഗാനം വൈറല്‍ ആയിരുന്നു.