മനാമ: നാളെ(22ന് വെള്ളി) അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശന കര്‍മ്മം നിര്‍വഹിക്കുന്ന ഗള്‍ഫ് സത്യധാര മാസികയുടെ പ്രകാശന ചടങ്ങില്‍ ബഹ്‌റൈന്‍ സമസ്തയുടെയും എസ്.കെ.എസ്.എസ്.എഫിന്റെയും പ്രതിനിധി സംഘം സംബന്ധിക്കും.[]
എസ്.കെ.എസ്.എസ്.എഫ്. മുഖപത്രമായ സത്യധാര നിലവില്‍ ദ്വൈവാരികയായിട്ടാണ് കേരളത്തില്‍ പ്രസിദ്ധീകരിച്ചു വരുന്നത്. കുറഞ്ഞ കാലയളവിനുള്ളില്‍ വായനക്കാരുടെ മനം കവര്‍ന്ന ധാര്‍മ്മിക പ്രസിദ്ധീകരണമായ സത്യധാര അടുത്തമാസത്തോടെ ബഹ്‌റൈനടക്കമുള്ള മുഴുവന്‍ ജി.സി.സി രാഷ്ട്രങ്ങളിലും ലഭ്യമാകും.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഗള്‍ഫ് സത്യധാരയുടെ പ്രകാശന കര്‍മം നിര്‍വഹിക്കും. യു.എ.ഇ. പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലി അല്‍ ഹാശിമി, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സത്യധാര ചീഫ് എഡിറ്റര്‍ അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പള്ളി മുഹമ്മദ് ഫൈസി, എം.കെ. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ യൂസുഫ് അലി എം.എ. തുടങ്ങി പ്രമുഖര്‍ പ്രകാശനചടങ്ങില്‍ സംബന്ധിക്കും.
പരിപാടിയെക്കുറിച്ച് വിശദീകരിക്കാന്‍ അബുദാബിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ പി.ബാവഹാജി, സയ്യിദ് അബ്ദറഹിമാന്‍ തങ്ങള്‍, ഷറഫുദ്ദീന്‍ മംഗലാട്ട്, എം.പി.എം. റഷീദ്, ഉസ്മാന്‍ ഹാജി, ഹാരിസ് ബാഖവി, അബ്ദുള്‍ ഖാദര്‍ ഒളവട്ടൂര്‍, സാബിര്‍ മാട്ടൂല്‍ റഫീക്ക് പന്നിത്തടം എന്നിവര്‍ പങ്കെടുത്തു.
