ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സും ദല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള മത്സരം അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. നിലവില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് നേടി.
ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ മിന്നും പ്രകടനമാണ് ഗുജറാത്തിനെ ഉയര്‍ന്ന സ്‌കോറില്‍ എത്തിച്ചത്. 45 പന്തില്‍ നിന്ന് അഞ്ച് സിക്‌സറും നാല് ഫോറും ഉള്‍പ്പെടെ 70 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. 155.56 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഗില്ലിന്റെ പ്രകടനം.
The defence is on for the 𝐖! 🤞 pic.twitter.com/XYJyNeu7Jz
— Gujarat Titans (@gujarat_titans) April 8, 2026
ഗില്ലിന് പുറമേ വാഷിങ്ടണ്‍ സുന്ദര്‍, ജോസ് ബട്‌ലര്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി വെടിക്കെട്ട് പ്രകടനം നടത്തി. 32 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 55 റണ്‍സാണ് സുന്ദര്‍ സ്വന്തമാക്കിയത്.
അതേസമയം ടീമിനുവേണ്ടി മികച്ച തുടക്കമാണ് ഇംഗ്ലണ്ട് സൂപ്പര്‍താരം ജോസ് ബട്‌ലര്‍ നല്‍കിയത്. 27 പന്തില്‍ 5 സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 52 റണ്‍സ് നേടിയാണ് ബട്‌ലര്‍ മിന്നും പ്രകടനം കാഴ്ചവെച്ചത്. 192.59 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്. കുല്‍ദീപ് യാദവിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് ബട്‌ലര്‍ പുറത്തായത്.
Aate hi 50 bana liye, Jos Bhai! 😎💙 pic.twitter.com/26A65mTXMq
— Gujarat Titans (@gujarat_titans) April 8, 2026
ദല്‍ഹിക്ക് വേണ്ടി മുകേഷ് കുമാര്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ലുങ്കി എന്‍ഗിടി, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്ലെയിങ് ഇലവന്‍
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാതിയ, റാഷിദ് ഖാന്‍, കാഗിസോ റബാദ, മുഹമ്മദ് സിറാജ്, അശോക് ശര്‍മ
ദല്‍ഹി ക്യാപിറ്റല്‍സ് പ്ലെയിങ് ഇലവന്‍
കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), പാത്തും നിസങ്ക, നിതീഷ് റാണ, വിപ്രജ് നിഗം, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, കുല്‍ദീപ് യാദവ്, ലുങ്കി എന്‍ഗിഡി, ടി. നടരാജന്‍, മുകേഷ് കുമാര്‍
Content Highlight: Gujarat Titans VS Delhi Catitals Live Match Update
