എഡിറ്റര്‍
എഡിറ്റര്‍
റെയ്‌നയുടെ ചിറകേറി ഗുജറാത്ത് സിംഹങ്ങള്‍; കൊല്‍ക്കത്തയെ തകര്‍ത്തത് അഞ്ച് വിക്കറ്റിന്
എഡിറ്റര്‍
Saturday 22nd April 2017 12:03am

കൊല്‍ക്കത്ത: മുന്നില്‍ നിന്ന് നയിക്കുന്നവനാണ് ക്യാപ്റ്റന്‍ എന്ന് തെളിയിച്ച മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സിന് ആവേശകരമായ ജയം. പത്ത് പന്തുകള്‍ ബാക്കി നില്‍ക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അഞ്ച് വിക്കറ്റിനാണ് ഗുജറാത്തി സിംഹങ്ങള്‍ തകര്‍ത്തത്. ഈഡന്‍സ് ഗാര്‍ഡന്‍സിനെ കോരിത്തരിപ്പിച്ച ഗുജറാത്ത് ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയുടെ പ്രകടനം തന്നെയാണ് അവരെ വിജയ തീരത്തേക്ക് അടുപ്പിച്ചത്.

46 പന്തുകളില്‍ നിന്നായി 84 റണ്‍സാണ് റെയ്‌ന അടിച്ചു കൂട്ടിയത്. ഒന്‍പത് ഫോറുകളും നാല് സിക്‌സറുകളുമടങ്ങുന്ന ഇന്നിംഗ്‌സായിരുന്നു റെയ്‌നയുടേത്. എ.ജെ ഫിന്‍ജും മക്കല്ലവും കൂടി ഗുജറാത്തിനായി തകര്‍ത്താടിയപ്പോള്‍ വിജയം ഗുജറാത്തിന് സ്വന്തമായി. സുരേഷ് റെയ്‌നയാണ് കളിയിലെ താരം.


Also Read: ‘കുരിശ് ഉയിര്‍ത്തെഴുന്നേറ്റു’; സര്‍ക്കാറിനെ വെല്ലുവിളിച്ച് പാപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ്; ഇത്തവണ ഉയര്‍ന്നത് അഞ്ചടിയുള്ള മരക്കുരിശ്


റോബിന്‍ ഉത്തപ്പയുടെ അര്‍ധശതകത്തിന്റെ മികവില്‍ 187 റണ്‍സ് എന്ന വിജയലക്ഷ്യമാണ് ഗംഭീറും സംഘവും ഉയര്‍ത്തിയത്. 48 പന്തുകളില്‍ നിന്നായി 72 റണ്‍സാണ് ഉത്തപ്പയുടെ സമ്പാദ്യം. 42 റണ്‍സ് നേടിയ സുനില്‍ നരെയ്‌നും മികച്ച പ്രകടനമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കാഴ്ച വെച്ചത്.

നേരത്തേ ടോസ് നേടിയ ഗുജറാത്ത് കൊല്‍ക്കത്തയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഗുജറാത്തിനു വേണ്ടി മലയാളി താരം ബേസില്‍ തമ്പി ഒരു വിക്കറ്റ് എടുത്തു.

 

Advertisement