ഒരു മുഴുനീള ചിത്രത്തില്‍ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടന്‍ എന്ന ഗിന്നസ് റെക്കോഡ് നേടുകയും പിന്നീട് ഗിന്നസ് പക്രു എന്ന പേരില്‍ അറിയപ്പെടുകയും ചെയ്ത നടനാണ് അജയകുമാര്‍.
ഒരു മുഴുനീള ചിത്രത്തില്‍ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടന്‍ എന്ന ഗിന്നസ് റെക്കോഡ് നേടുകയും പിന്നീട് ഗിന്നസ് പക്രു എന്ന പേരില്‍ അറിയപ്പെടുകയും ചെയ്ത നടനാണ് അജയകുമാര്‍.
അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ ആയിരുന്നു ഈ ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്. കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം മലയാളത്തിന് പുറമേ തമിഴിലും തന്റെ സാന്നിധ്യം അറിയിച്ചു.
വിജയ് നായകനായ കാവലന്‍ എന്ന തമിഴ് ചിത്രത്തിലും ഗിന്നസ് പക്രു അഭിനയിച്ചിരുന്നു. ബോഡിഗാര്‍ഡ് എന്ന മലയാള സിനിമയുടെ റീമേക്കായിരുന്നു കാവലന്‍. ബോഡി ഗാര്‍ഡ് റീമേക്കിന് ഒരുങ്ങിയപ്പോള്‍ വിജയ് ആണ് തന്നെ അതിലേക്ക് ക്ഷണിച്ചതെന്ന് പറയുകയാണ് നടന്‍.
കോളേജ് സീനുകളിലാണ് തനിക്ക് അഭിനയിക്കാന്‍ ഉണ്ടായിരുന്നതെന്നും എന്നാല്‍ ഷൂട്ടിങ് നടക്കുമ്പോള്‍ താന്‍ അമേരിക്കന്‍ യാത്രയിലായിരുന്നെന്നും പക്രു പറഞ്ഞു. അതുകൊണ്ട് അവര്‍ തന്നെ കാത്തിരുന്നുവെന്നും അദ്ദേഹം പറയുന്നു.
‘വെല്ലൂരിലെ കോളേജില്‍ വെച്ചാണ് വിജയ്‌യെ ഞാന്‍ ആദ്യമായി കാണുന്നത്. കോളേജ് ക്യാമ്പസായതിനാല്‍ ചുറ്റും ആരാധകരുടെ ആര്‍പ്പുവിളികളായിരുന്നു. അന്ന് എന്നെ കണ്ടപ്പോള്‍ തന്നെ വിജയ് സാര്‍ ഓടി അടുത്ത് വന്നു.
എന്റെ മുന്നില്‍ മുട്ടുകുത്തിയിരുന്ന് ‘ഉങ്കള്‍ക്കാകെ വെയ്റ്റ് പണ്ണിയിരുക്കേ’യെന്ന് പറഞ്ഞ് എന്നെ ചേര്‍ത്തുപിടിച്ചു. അപ്പോഴുണ്ടായ സന്തോഷം എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല,’ ഗിന്നസ് പക്രു പറഞ്ഞു.
വിജയ്‌യുടെ ഇടപെടലുകള്‍ ഞെട്ടിക്കുന്നതായിരുന്നുവെന്നും എത്ര തിരക്കായാലും സെറ്റില്‍ കാണാന്‍ എത്തുന്നവരോട് കാണിക്കുന്ന പെരുമാറ്റവും സമീപനവുമൊക്കെ താന്‍ വിസ്മയത്തോടെ നോക്കിനിന്നിട്ടുണ്ടെന്നും നടന്‍ പറയുന്നു.
‘കുറച്ച് സമയം കൊണ്ടുതന്നെ ഞങ്ങള്‍ വലിയ ചങ്ങാതിമാരായി. ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ കാരവാനിലേക്ക് കയറി പോകാതെ കോളേജിലെ ബെഞ്ചിലിരുന്ന് അദ്ദേഹം വിശേഷങ്ങള്‍ തിരക്കി. എന്റെ കലാപ്രവര്‍ത്തനങ്ങള്‍, സിനിമയിലേക്കുള്ള വരവ്, ഇങ്ങനെയായത് കൊണ്ടുളള ബുദ്ധിമുട്ടുകള്‍ എന്നിവയൊക്കെ അദ്ദേഹം ചോദിച്ചറിഞ്ഞു,’ ഗിന്നസ് പക്രു പറയുന്നു.
Content Highlight: Guinness Pakru Talks About Actor Vijay