ന്യൂദല്‍ഹി: ജി.എസ്.ടി പരിഷ്‌കരണത്തില്‍ പ്രതികരിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്‌നത്തിലേക്കുള്ള പ്രധാനപ്പെട്ട ചുവടുവെപ്പാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
തിങ്കളാഴ്ച മുതല്‍ ജി.എസ്.ടി പരിഷ്‌കരണം നിലവില്‍ വരുമെന്ന് നവരാത്രി ആശംസകള്‍ അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. 5 ശതമാനം മുതല്‍ 18 ശതമാനം വരെയുള്ള ഇളവാണ് നാളെ നിലവില്‍ വരുന്നത്.
രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജം നല്‍കുന്നതാണ് ഈ തീരുമാനം. 25 കോടി ദരിദ്രരുടെ ഉന്നമനത്തിന് ഈ മാറ്റം കാരണമാകുമെന്നും മോദി പറഞ്ഞു.
നികുതി ഭാരത്തില്‍ നിന്നും മോചനം ലഭിക്കും. സര്‍ക്കാര്‍ ജനങ്ങളുടെ അഭിലാഷം തിരിച്ചറിഞ്ഞതുകൊണ്ടാണ് പരിഷ്‌കരണത്തിന് മുന്‍കൈയ്യെടുത്തത്. പൗരന്മാരെ ഈശ്വരനായി കരുതിയുള്ള നടപടിയെന്നും മോദി പറഞ്ഞു.
വിദേശ ഉത്പന്നങ്ങളില്‍ നിന്നും മുക്തരാകും. സ്വദേശി ഉത്പന്നങ്ങളാല്‍ വീടും കടകളും നിറയണം. ഇന്ത്യ സ്വയം പര്യാപ്തതയുടെ പാതയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Content Highlight: GST reform is a relief from tax burden; a major step towards the dream of one nation, one tax: Modi