കുഞ്ചാക്കോ ബോബൻ - സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടിൽ ഗർർർ; ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ
Film News
കുഞ്ചാക്കോ ബോബൻ - സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടിൽ ഗർർർ; ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th December 2023, 10:33 am

കുഞ്ചാക്കോ ബോബൻ – സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘ഗർർർ… ഓൾ റൈസ് ദി കിങ് ഈസ് ഹിയർ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ് ചിത്രം ‘എസ്രാ’ ഒരുക്കിയ ജയ് കെ. ആണ് ‘ഗർർർ’ സംവിധാനം ചെയ്യുന്നത്. അനഘ എൽ. കെ. , ശ്രുതി രാമചന്ദ്രൻ, രാജേഷ് മാധവൻ, ഷോബി തിലകൻ, ധനേഷ് ആനന്ദ് എന്നിവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


മദ്യപാനിയായ ഒരു യുവാവ് മൃഗശാലയിലെ കടുവയുടെ മുന്നിൽ വീഴുന്നതും അയാളെ രക്ഷിക്കാൻ സെക്യൂരിറ്റി ഗാർഡ് കൂടെ ചാടുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. നർമ രൂപത്തിൽ എത്തുന്ന ‘ഗർർർ’ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും ജയ് കെ ആണ്. ഷാജി നടേശൻ, ആര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 2024 ഫെബ്രുവരിയിൽ ചിത്രം റിലീസിനെത്തും.

കോ – പ്രൊഡക്ഷൻ സിനിഹോളിക്സ്, കോ-റൈറ്റർ പ്രവീൺ എസ്, ഛായാഗ്രഹണം ജയേഷ് നായർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് മിഥുൻ എബ്രഹാം, ദിനേഷ് എസ്. ദേവൻ, സനു കിളിമാനൂർ, എഡിറ്റിങ് വിവേക് ഹർഷൻ. പ്രൊഡക്ഷൻ ഡിസൈനർ രതീഷ് ബാലകൃഷ്ണ പൊതുവാൾ, പശ്ചാത്തല സംഗീതം ഡാൻ വിൻസെന്റ്.

ആർട്ട്‌ ഡയറക്ടർ രാഖിൽ, പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മാലവട്ടത്ത്, സിങ്ക് സൗണ്ട് & ഡിസൈൻ ശ്രീജിത്ത്‌ ശ്രീനിവാസൻ. വി.എഫ്.എക്സ് എഗ്ഗ് വൈറ്റ് വി.എഫ്.എക്സ്, മേക്കപ്പ് ഹസ്സൻ വണ്ടൂർ. കോസ്‌റ്റ്യും സമീറ സനീഷ്, അഡീഷണൽ ഡയലോഗ് ആർ മുരുഗൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ, ആൽവിൻ ഹെൻറി – മിറാഷ് ഖാൻ. ഗാനരചന വൈശാഖ് സുഗുണൻ, ഡിസൈനിങ് ഇല്ലുമിനാർട്ടിസ്റ്റ്, മീഡിയ പ്ലാനിങ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

Content Highlight: GRRR… movie’s first look poster out