പെണ്ണടയാളം; കണ്‍വഴിയുടെ കാഴ്ചവട്ടത്തിലൂടെ സ്ത്രീകളെ അടയാളപ്പെടുത്തുന്നവര്‍
മുഹമ്മദ് ഫാസില്‍

 

കോഴിക്കോട്‌: ക്യാമറയിലൂടെ തങ്ങളുടെ രാഷ്ട്രീയം പറയുകയാണ് ക്യാമൈറിസ് എന്ന കൂട്ടായ്മയിലെ അഞ്ചു യുവാക്കള്‍. തെരുവിലെ സ്ത്രീകളോടും, അവരുടെ ദൈനംദിന സമരങ്ങളോടും ഐക്യപ്പെടേണ്ടതിന്റെ ആവശ്യകതിയില്‍ ഉള്‍ക്കൊണ്ട ഇവര്‍ക്കിടയില്‍ ഉരുത്തിരിഞ്ഞ ആശയമാണ് പെണ്ണടയാളങ്ങള്‍ എന്ന ഫോട്ടോഗ്രഫി പ്രദര്‍ശനം.

കാഴ്ച ഒരു പ്രതിരോധമായി, രാഷ്ട്രീയമായി സാക്ഷ്യപ്പെടുത്തേണ്ട സമകാലീന രാഷ്ട്രീയ പരിസരം ഉള്‍ക്കൊണ്ടു കൊണ്ട് ഇവര്‍ നടത്തുന്ന യാത്രകളിലെ നേര്‍ക്കാഴ്ചകളാണ് ഇവരുടെ ഫോട്ടോകള്‍.

ALSO READ: അഭിമുഖം: അമിത് ചക്കാലക്കല്‍/ അശ്വിന്‍ രാജ്; ലാല്‍ ബഹദൂര്‍ ശാസ്ത്രിയിലെ ‘സിനിമാ മോഹി’ വാരിക്കുഴിയില്‍ നായകനായ കഥ..

നിര്‍ഭയമായ ഇടപെടലുകളെ ഇല്ലായ്മ ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂട വ്യവസ്ഥിതികളില്‍ ആര്‍ത്തവത്തിന്റേയും, അയിത്തത്തിന്റേയും പേരില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന ലിംഗവിവേചനങ്ങള്‍ക്കെതിരെ, അനീതികള്‍ക്കെതിരെ, പ്രതിഷേധം രൂപപ്പെടാത്ത കാഴ്ച വിധേയത്വത്തിന്റെ കാഴ്ചയായാണ് തങ്ങള്‍ കാണുന്നതെന്ന് ഇവര്‍ പറയുന്നു.

രാഷ്ട്രീയവും, സര്‍ഗാത്മകതയും ചര്‍ച്ച ചെയ്ത് സുബീഷ് യുവ, സുബാഷ് കൊടുവള്ളി, ഷിറാസ് സിതാര, ദേവരാജന്‍ ദേവന്‍, സുഭാഷ് നീലാംബരി എന്നിവരുടെ ചിത്രങ്ങള്‍ മാര്‍ച്ച് 10 വരെ കോഴിക്കോട് ലളിത കലാ അക്കാദമിയില്‍ പ്രദര്‍ശനത്തിനുണ്ടാവും.

മുഹമ്മദ് ഫാസില്‍
ഡൂള്‍ന്യൂസ് സബ്എഡിറ്റര്‍, തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.