'ഉച്ചത്തിലുള്ള ഡി.ജെ സംഗീതം'; മകന്റെ വിവാഹഘോഷ യാത്രയ്ക്കിടെ 65 കാരന്‍ മരിച്ചു
national news
'ഉച്ചത്തിലുള്ള ഡി.ജെ സംഗീതം'; മകന്റെ വിവാഹഘോഷ യാത്രയ്ക്കിടെ 65 കാരന്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd April 2022, 9:41 am

മല്‍ക്കന്‍ഗിരി: മകന്റെ വിവാഹ ഘോഷയാത്രയ്ക്കിടെ 65 വസ്സുകാരന്‍ മരിച്ചു. ഉയര്‍ന്ന ശബ്ദത്തിലുള്ള ഡി.ജെ സംഗീതം കാരണമാണ് മരണമെന്നാണ് ആരോപണം. ന്യൂദല്‍ഹി സ്വദേശിയായ മഹേന്ദ്ര റാഹിലയാണ് മകന്‍ അങ്കിതിന്റെ വിവാഹത്തിനിടെ മരിച്ചത്.

മഹേന്ദ്ര ഉള്‍പ്പെടെ അങ്കിതിന്റെ 12 ഓളം കുടുംബാംഗങ്ങള്‍ ബുധനാഴ്ച രാവിലെ മല്‍ക്കന്‍ഗിരി ടൗണില്‍ എത്തിയിരുന്നു. വൈകുന്നേരം ഒരു സ്വകാര്യ ഹോട്ടലില്‍ നിന്ന് ആരംഭിച്ച വിവാഹ ഘോഷയാത്ര ലത്യാഗുഡയിലെ വധുവിന്റെ സ്ഥലത്ത് എത്തേണ്ടതായിരുന്നു. എന്നാല്‍, ഘോഷയാത്രയ്ക്കിടയില്‍ തളര്‍ന്നുവീണ മഹേന്ദ്ര മരിക്കുകയായിരുന്നു.

ഇദ്ദേഹത്തിന്റെ മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും, ഉച്ചത്തിലുള്ള ഡി.ജെ സംഗീതം കാരണം ഹൃദയാഘാതം സംഭവിച്ചുവെന്നാണ് ആരോപണം. മഹേന്ദ്രയുടെ ഹൃദയത്തില്‍ പേസ് മേക്കര്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന് മല്‍ക്കന്‍ഗിരി മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ മനോജ് കുമാര്‍ ബാരിക് പറഞ്ഞു.

 

 

 

Content Highlights: Groom’s dad dies during wedding procession due to ‘loud DJ music’