പ്രണയിച്ച് വിവാഹം കഴിച്ചു; കോട്ടയത്ത് നവവരനെ തട്ടിക്കൊണ്ടുപോയി
Moral Policing
പ്രണയിച്ച് വിവാഹം കഴിച്ചു; കോട്ടയത്ത് നവവരനെ തട്ടിക്കൊണ്ടുപോയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th May 2018, 5:09 pm

കോട്ടയം: പ്രണയിച്ചു വിവാഹം ചെയ്തതിന്റെ പേരില്‍ നവവരനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി. കോട്ടയം മാന്നാനത്താണ് സംഭവം. അര്‍ധരാത്രി വീടുകയറി അക്രമിച്ചാണ് തട്ടിക്കൊണ്ടുപോയത്.

സംഭവത്തിന് പിന്നില്‍ തന്റെ സഹോദരനാണെന്ന് പെണ്‍കുട്ടി പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സുഹൃത്തിനെ വഴിയില്‍ ഉപേക്ഷിച്ച് പോയ അക്രമിസംഘത്തെക്കുറിച്ച് കാര്യമായ അന്വേഷണത്തിന് ഇനിയും പൊലീസ് തയ്യാറായിട്ടില്ല.

പ്രതിഷേധവുമായി വധു ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ തുടരുകയാണ്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ തിരക്കുകള്‍ ഉള്ളതിനാല്‍ അദ്ദേഹം മടങ്ങിയ ശേഷം അന്വേഷിക്കാമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നതെന്നും വീട്ടുകാര്‍ പറയുന്നു.

വെള്ളിയാഴ്ച ഏറ്റുമാനൂര്‍ രജിസ്ട്രാര്‍ ഓഫിസിലാണ് ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്തത്.

അതേസമയം തട്ടിക്കൊണ്ടുപോയത് പുനലൂരിലേക്കായിരുന്നുവെന്ന് രക്ഷപ്പെട്ട സുഹൃത്ത് പറയുന്നു. മാരകായുധങ്ങളുമായെത്തിയ പത്തംഗസംഘം വാഹനത്തില്‍വച്ച് ക്രൂരമായി മര്‍ദിച്ചുവെന്നും പെണ്‍കുട്ടിയെ തിരിച്ചെത്തിക്കണമെന്ന നിബന്ധനയോടെയാണ് വിട്ടയച്ചതും ഇയാള്‍ പറയുന്നു.

ചിത്രം കടപ്പാട്- മനോരമ ന്യൂസ്